വിളയിൽ ഫസീല അന്തരിച്ചു

Mail This Article
കോഴിക്കോട് ∙ മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മലബാറിന്റെ ‘ഇശൽ സുൽത്താന’ വിളയിൽ ഫസീല (63) ഓർമയായി. അരനൂറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്തും ചലച്ചിത്ര പിന്നണി ഗാനരംഗത്തും നിറഞ്ഞുനിന്ന വിളയിൽ ഫസീല ആയിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്. കോഴിക്കോട് വെള്ളിപറമ്പിലെ ഫസീലലി മൻസിലിൽ ഇന്നലെ രാവിലെയാണ് അന്ത്യം. കബറടക്കം നടത്തി. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ മുതുവല്ലൂർ വിളയിൽ ഗ്രാമത്തിലെ ഉള്ളാട്ടുതൊടി കേളന്റെയും ചെറുപെണ്ണിന്റെയും മകളായാണു ജനനം. പിന്നീട് വിളയിൽ ഫസീലയായി മാറി.
അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടിയാണു ഫസീലയിലെ ഗായികയെ കണ്ടെത്തിയത്. 1970ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. ഏറെക്കാലം വി.എം.കുട്ടിയുടെ ട്രൂപ്പിലെ പ്രധാന ഗായികയായിരുന്നു. പയ്യന്നൂർ സ്വദേശി പരേതനായ ടി.കെ.പി.മുഹമ്മദലിയാണ് ഭർത്താവ്. മക്കൾ: ഫയാദ് അലി, ഫാഹിമ. മരുമക്കൾ: ഷർബീന, റമീസ്.
English Summary: Mappilapattu singer Vilayil Fazeela passes away at 63