ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് വകുപ്പിൽ 190 പൊലീസ് കോൺസ്റ്റബിൾ - ഡ്രൈവർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുൻസിഫ് മജിസ്ട്രേട്ട് തസ്തികയിലേക്കുള്ള നിയമനത്തിൽ വിമുക്ത ഭടർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് നൽകും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചു. 

കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ജോർട്ടി എം.ചാക്കോയെ നിയമിച്ചു. കേരള സ്റ്റേറ്റ് ഐടി മിഷനിൽ ഹെഡ് ഇന്നവേഷൻ ആൻഡ് റിസർച് തസ്തികയിലേക്ക് കെഎഎസ് ഉദ്യോഗസ്ഥനായ എസ്.സനോപിനെ ഒരു വർഷത്തേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചു. 

English Summary:

Cabinet decision to create one hundred and ninty police constable posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com