ആധാർ പുതുക്കൽ: സൗജന്യം 3 മാസംകൂടി
Mail This Article
×
കൊച്ചി ∙ ആധാർ കാർഡിലെ തിരിച്ചറിയൽ, വിലാസ രേഖകളിൽ മാറ്റമുണ്ടെങ്കിൽ സൗജന്യമായി പുതുക്കാനുള്ള അവസരം യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 3 മാസത്തേക്കുകൂടി നീട്ടി. ജൂൺ 14 വരെ രേഖകൾ മൈ ആധാർ പോർട്ടലിൽ സൗജന്യമായി പുതുക്കാം. 10 വർഷം പിന്നിട്ട കാർഡുകളുടെ നിർബന്ധ പുതുക്കലും സൗജന്യമായി ചെയ്യാം.
അക്ഷയകേന്ദ്രങ്ങളിലെത്തി 50 രൂപ ഫീസ് നൽകിയും ആധാർ പുതുക്കാം. 5 വയസ്സു പൂർത്തിയായവരുടെയും 15 വയസ്സു പിന്നിട്ടവരുടെയും ബയോമെട്രിക് രേഖകളും ഫോട്ടോയും നിർബന്ധമായും പുതുക്കണം. ഇതു പോർട്ടലിൽ നേരിട്ടുചെയ്യാനാകില്ല. ഈ സേവനം അക്ഷയകേന്ദ്രങ്ങളിൽ ലഭ്യമാണ്. യുഐഡിഎഐ വെബ്സൈറ്റ്: https://myaadhaar.uidai.gov.in/
English Summary:
Aadhaar updation extended to three months
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.