ADVERTISEMENT

മൂന്നാർ∙ ഒരു നാടിന്റെ മുഴുവൻ ആദരവും ഏറ്റുവാങ്ങി ആൽബിൻ യാത്രയായി. ലാത്വിയയിലെ തടാകത്തിൽ മുങ്ങി മരിച്ച ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെയും റീനയുടെയും മകൻ ആൽബിന്റെ (19) മൃതദേഹം ഇന്നലെ 11ന് ആണ് ആനച്ചാലിലെ വീട്ടിലെത്തിച്ചത്. വിമാനമാർഗം ശനിയാഴ്ച ബെംഗളൂരുവിൽ എത്തിച്ച മൃതദേഹം റോഡ്മാർഗമാണ് വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയതു മുതൽ ആൽബിനെ അവസാനമായി കാണാൻ മൂന്നാർ, ആനച്ചാൽ, തോക്കു പാറ, അടിമാലി മേഖലകളിൽ നിന്നുള്ളവരുടെ ഒഴുക്കായിരുന്നു. 

ഒരു മണിയോടെ തോക്കു പാറ സെന്റ്.സെബാസ്റ്റ്യൻസ് പാരീഷ് ഹാളിലെത്തിച്ച ശേഷമായിരുന്നു പൊതുദർശനം. 3ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. തുടർ‍ന്ന് മൃതദേഹം പ്രത്യേകം തയാറാക്കിയ കല്ലറയിൽ സംസ്കരിച്ചു. എ.രാജാ എംഎൽഎ, മുൻ എംഎൽഎമാരായ എസ്.രാജേന്ദ്രൻ, ഏ.കെ.മണി തുടങ്ങിയവർ ആദരാജ്ഞലികളർപ്പിച്ചു. കഴിഞ്ഞ 18ന് ആണ് ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ ആൽബിൻ മുങ്ങി മരിച്ചത്. ലാത്വിയയിലെ റിഗയിലെ നോവി കൊണ്ടാസ് മാറീ ടൈം കോളജിൽ മറൈൻ എൻജിനീയറിങ് പഠനത്തിനായി ആറു മാസം മുൻപാണ് ആൽബിൻ പോയത്. 

English Summary:

Funeral tribute for Albin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com