ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ പ്രദേശങ്ങളുമായി ബന്ധപ്പെട്ട്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്ത പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് (ഇഎസ്എ) അന്തിമമാക്കുന്നത് തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഒരുമാസംകൂടി നീട്ടി. പൂഞ്ഞാർ സ്വദേശി തോംസൺ കെ.ജോർജ്, തീക്കോയി സ്വദേശി ടോബിൻ സെബാസ്റ്റ്യൻ എന്നിവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്.

ജൈവവൈവിധ്യ ബോർഡിന്റെ വെബ്‌സൈറ്റിൽ ഇതുസംബന്ധിച്ചുള്ള വിശദമായ മാപ് പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ചു വിശദീകരണത്തിനു സർക്കാർ സമയം തേടിയതിനെ തുടർന്നു ഹർജി 28 ന് വീണ്ടും പരിഗണിക്കും.

ഇഎസ്ഐ സ്ഥല വിസ്തൃതി 9993.7 ൽനിന്ന് 8711.98 ചതുരശ്ര കിലോമീറ്ററായി കുറച്ചു നിർദേശമുണ്ടെന്നും ഹർജിക്കാർ അറിയിച്ചു. 

 കേരളത്തിലെ പരിസ്ഥിതി ലോല മേഖലകൾ തിരിച്ചു 131 വില്ലേജുകളാണു കരട് വിജ്ഞാപനത്തിലുള്ളത്. ജൂലൈ 31നാണ് കേന്ദ്രമന്ത്രാലയം ഇഎസ്എ കരട് വിജ്ഞാപനം ചെയ്തത്.

English Summary:

High Court extended one more month to ESA Interim Order duration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com