ADVERTISEMENT

കോട്ടയം ∙ തനിയെ വൃത്തിയാകുന്ന വാട്ടർ ടാങ്ക്, കള്ളന്മാർക്കു തകർക്കാനാകാത്ത സ്റ്റീൽ വാതിൽ, 380 രൂപ മുതൽ വിലയിൽ സോളർ ലൈറ്റുകൾ... മികച്ച വീടൊരുക്കാൻ വേണ്ടതെല്ലാം ഒന്നിച്ചണിനിരക്കുന്ന വനിത ‘വീട്’ പ്രദർശനത്തിന് തിരക്കേറുന്നു. നാഗമ്പടം മൈതാനിയിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം. പ്രവേശനം സൗജന്യമാണ്.

വനിത ‘വീട്’ മാസിക സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പ്രമുഖ കമ്പനികളുടേതായി നൂറോളം സ്റ്റാളുകളുണ്ട്. മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് ഹിൻഡ്‌വെയർ ആണ് മുഖ്യപ്രായോജകർ. ഡെൻവു‍‌‍ഡ് സഹപ്രായോജകരും, ‘കോർ’ റിന്യൂവബിൾ എനർജി പാർട്നറുമാണ്.

സാനിറ്ററിവെയർ, അടുക്കള ഉപകരണങ്ങൾ, വിട്രിഫൈഡ് ടൈൽ എന്നിവയുടെ എറ്റവും പുതിയ മോഡലുകളുമായാണ് മുഖ്യപ്രായോജകരായ ഹിൻഡ്‌വെയർ പ്രദർശനത്തിനെത്തിയിരിക്കുന്നത്. വൈദ്യുതി ബിൽ കുറയ്ക്കാൻ വഴിതേടുന്നവർക്ക് ഉപകാരപ്പെടുന്ന സ്റ്റാളുകളുടെ നീണ്ടനിരയാണ് കോർ പവിലിയനിലുള്ളത്.

പിഎം സൂര്യഘർ പദ്ധതിയിൽ കുറഞ്ഞ തുകയിൽ റജിസ്‌റ്റർ ചെയ്യാനും അവസരമുണ്ട്. വീടുകളിലെ ചോർച്ച തടയാൻ എംജിഎം വാട്ടർ പ്രൂഫിങ് സൊല്യൂഷൻസ്, ബയോഗ്യാസ് പ്ലാന്റ്, വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവയുടെ പ്രദർശനവുമായി ടിഎംകെ സിസ്റ്റംസ്, ഓൺ ഗ്രിഡ്– ഓഫ് ഗ്രിഡ് സോളർ ഉൽപന്നങ്ങളുമായി മിലൻ സോളർ, മുരിക്കൻസ് ഗ്രൂപ്പിന്റെ സ്റ്റാളിൽ വിവിധതരം ഫ്ലൈ ലൈൻ സോളർ ഉൽപന്നങ്ങൾ, എംജി ലൈറ്റ്നിങ് അറസ്റ്റർ, സെർവോ വോൾട്ടേജ് സ്റ്റെബിലൈസറുകൾ, സോളർ വാട്ടർ പമ്പുകൾ തുടങ്ങിയവ സബ്സിഡിയിലും പ്രത്യേക വിലക്കുറവിലും ബുക്ക് ചെയ്യാവുന്നതാണ്. ഡെ മാക് പിവിസി ബോർഡ്‌, മൾട്ടി ബോർഡ്‌, പിവിസി എന്നിവയുടെ വിവരങ്ങൾ അറിയാൻ മേള സന്ദർശിക്കാം. റിയൽ പത്തിരിയുടെ ഫുഡ്‌ കോർട്ടിൽ രുചിക്കൂട്ടുകൾ ഒരുക്കിയിട്ടുണ്ട്. 

പുതിയ വീടുകളിൽ ഉപയോഗിക്കുന്ന യുപിവിസി വാതിൽ, ജനൽ എന്നിവയുടെ  മോഡലുകൾ ഫിനെസ്റ്റ, ഡി ലൈൻ സ്റ്റാളുകളിൽ കാണാം. മോനിയർ സ്റ്റാളിലെത്തിയാൽ സ്പാനിഷ്, ഇറ്റാലിയൻ ഡിസൈനിലുള്ള മേച്ചിൽ ഓടുകൾ കണ്ടറിയാം. ആകർഷകമായ വിലക്കിഴിവുമുണ്ട്. സ്റ്റോൺ കോട്ടഡ് റൂഫിങ് ഷീറ്റ് ആണ് കുഡ്കീസ് സ്റ്റാളിലെ മുഖ്യ ആകർഷണം. കയറ്റുമതി ചെയ്യുന്ന നിലവാരത്തിലുള്ള റബർ മാറ്റ്, കാർപെറ്റ് എന്നിവയാണ് നേര്യ സ്റ്റാളിലെ താരങ്ങൾ. കയർ മാറ്റുകൾ പല ഡിസൈനുകളും ആയി ഓൺലി മാറ്റ് സ്റ്റാളും ശ്രദ്ധേയമാകുന്നു. പിവിസി പൈപ് ഫിറ്റിങ്സ്, വാട്ടർ ടാങ്ക് എന്നിവയുടെ നീണ്ടനിര കേളചന്ദ്ര സ്റ്റാളിലുണ്ട്.

പ്രദർശനഹാളിലുള്ള മനോരമ ബുക്ക് സ്റ്റാളിൽ വരിസംഖ്യ അടയ്ക്കുന്നവർക്ക് പ്രത്യേക നിരക്കിൽ വനിത ‘വീട്’ മാസികയുടെ വരിക്കാരാകാം.

ഇന്നത്തെ സെമിനാർ

∙ കോർ പവിലിയനിൽ രാവിലെ 11ന്: വീട്ടിൽ സോളർ പവർ പ്ലാന്റ് സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - എസ്. നൗഷാദ് (സ്റ്റേറ്റ് നോഡൽ ഓഫിസർ, കെഎസ്ഇബി - പിഎം സൂര്യഘർ യോജന)

∙ വൈകിട്ട് നാലിന്: നെറ്റ് മീറ്റർ, ക്രോസ് മീറ്റർ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ - മധുലാൽ.

English Summary:

Vanitha Veedu exhibition 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com