ഗോവയിൽ വാഹനാപകടം: ഫൊട്ടോഗ്രഫർ മരിച്ചു

Mail This Article
×
കോട്ടയം ∙ നോർത്ത് ഗോവയിൽ വാഹനാപകടത്തിൽ ഫൊട്ടോഗ്രഫർ മരിച്ചു. കുടയംപടിയിൽ താമസിക്കുന്ന, അയ്മനം വടക്കേപ്പറമ്പിൽ ഉണ്ണി(36)യാണ് മരിച്ചത്. പരേതനായ രമേശിന്റെയും ഷീലയുടെയും മകനാണ്.
ഇന്നലെ ഉച്ചയോടെയാണ് അപകടം. ഉണ്ണി സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉണ്ണി രമേശ് ട്രക്കിനടിയിലേക്ക് വീണു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഫൊട്ടോഗ്രഫറുമായ എറണാകുളം സ്വദേശി റിച്ചാർഡിന് പരുക്കേറ്റു. സംസ്കാരം പിന്നീട്. ഭാര്യ: പവിത്ര പ്രദീപ്. മകൾ: നീരജ.
English Summary:
Road accident in Goa: Kottayam photographer dies in tragic Goa road accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.