ADVERTISEMENT

തിരുവനന്തപുരം∙ ഉന്നത വിദ്യാഭ്യാസ മേഖലയിൽ യുവാക്കൾക്കായി പണം ചെലവിടുന്നതിൽ കേരളം മുന്നിലെന്നു നിതി ആയോഗ് പഠന റിപ്പോർട്ട്. 18 മുതൽ 23 വരെയുള്ള പ്രായക്കാരുടെ ഇടയിൽ കേരളവും തെലങ്കാനയുമാണ് വിദ്യാഭ്യാസത്തിനായി കൂടുതൽ തുക നീക്കി വച്ചിരിക്കുന്നത്. ആന്ധ്രയും തമിഴ്നാടുമാണു തൊട്ടു പിന്നിൽ. കേരളം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.46 ശതമാനമാണു വിദ്യാഭ്യാസത്തിനായി നൽകുന്നത്. ഇതിൽ 0.53 ശതമാനം ഉന്നത വിദ്യാഭ്യാസ രംഗത്താണു ചെലവിടുന്നത്.കേരളത്തിന്റെ ലെറ്റസ് ഗോ ഡിജിറ്റൽ ഇനിഷ്യേറ്റീവിനെയും റിപ്പോർട്ടിൽ പ്രശംസിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും ചേർന്നു 2021ൽ നടപ്പാക്കിയ പദ്ധതിയാണിത്.

English Summary:

Kerala Higher Education Spending: NITI Aayog Report Say's Kerala Leads India in Higher Education Spending

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com