‘അവൻ ഇനിയില്ലെന്ന് വിശ്വസിക്കാനാകുന്നില്ല’: യുവ ക്രിക്കറ്റ് താരം മാനവിന്റെ ചേതനയറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടി പ്രിയപ്പെട്ടവർ

Mail This Article
പറവൂർ ∙ യുവ ക്രിക്കറ്റ് താരം മാനവിന്റെ ചേതനയറ്റ ശരീരം മൂകാംബി റോഡിലെ വീട്ടിലെത്തിച്ചപ്പോൾ മാതാപിതാക്കളും സഹോദരനും മാത്രമല്ല കണ്ടുനിന്നവരെല്ലാം വിങ്ങിപ്പൊട്ടി. ഒരു ദിവസം മുൻപു വരെ കാണുകയും തമാശകൾ പറയുകയും ചെയ്ത കൂട്ടുകാരൻ ഇനിയില്ലെന്നു വിശ്വസിക്കാൻ സഹപാഠികൾക്കും കഴിഞ്ഞില്ല.
-
Also Read
ട്രേഡിങ് തട്ടിപ്പ്: യുവതി പിടിയിൽ
തെക്കിനേടത്ത് (സ്മരണിക) മനീക്ക് പൗലോസിന്റെയും ടീനയുടെയും മകനായ മാനവ് (17) വ്യാഴാഴ്ച വൈകിട്ടാണു പുത്തൻവേലിക്കരയിലെ ഇളന്തിക്കര – കോഴിത്തുരുത്ത് മണൽ ബണ്ടിനു സമീപം പുഴയിൽ മുങ്ങി മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം ഇവിടെയെത്തിയ മാനവ് പുഴയിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
സ്കൂൾ തല അണ്ടർ – 19 കേരള ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്ന മാനവ് മികച്ച വലം കയ്യൻ ബാറ്ററും വിക്കറ്റ് കീപ്പറുമായിരുന്നു. അണ്ടർ – 19 ജില്ലാ ടീമിലും മധ്യമേഖല ടീമിലും കളിച്ചിട്ടുണ്ട്. പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു ബയോളജി വിദ്യാർഥിയായിരുന്ന മാനവ് വളരെ ചെറുപ്പത്തിൽ തന്നെ നഗരത്തിലെ സോബേഴ്സ് ക്രിക്കറ്റ് ക്ലബ്ബിലൂടെ ക്രിക്കറ്റ് പരിശീലനം തുടങ്ങിയിരുന്നു. ഡേവിഡ് ചെറിയാൻ ആയിരുന്നു പരിശീലകൻ. മാനവിന്റെ മൃതദേഹം സെന്റ് ജർമൻസ് പള്ളിയിൽ സംസ്കരിച്ചു.