കേരളത്തിൽനിന്നുളള പുതിയ കേന്ദ്രകമ്മിറ്റി അംഗങ്ങൾ

Mail This Article
∙ടി.പി.രാമകൃഷ്ണൻ: സിഐടിയു സംസ്ഥാന പ്രസിഡന്റും എൽഡിഎഫ് കൺവീനറുമാണ്. സിപിഎം മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി. 2015 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. കോഴിക്കോട് പേരാമ്പ്രയിൽ നിന്നുള്ള നിയമസഭാംഗം. ഒന്നാം പിണറായി സർക്കാരിൽ എക്സൈസ് മന്ത്രി.
∙പുത്തലത്ത് ദിനേശൻ: എസ്എഫ്ഐയിലൂടെ പൊതുരംഗത്തേക്ക്. മുൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റും. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. 2022ൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. സൈദ്ധാന്തിക രംഗത്തു സജീവം. ഇപ്പോൾ ദേശാഭിമാനി ചീഫ് എഡിറ്റർ. വടകര മേമുണ്ട സ്വദേശി.
∙കെ.എസ്.സലീഖ:ശ്രീകൃഷ്ണപുരത്തെയും ഷൊർണൂരിനെയും പ്രതിനിധീകരിച്ച് 2 തവണ എംഎൽഎ. പാലക്കാട് പഴയ ലക്കിടി സ്വദേശി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി. ഇപ്പോൾ കേന്ദ്രകമ്മിറ്റി അംഗം. സംസ്ഥാന വനിതാ വികസന കോർപറേഷൻ അധ്യക്ഷയായും പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2022 ൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി.
∙ ജോൺ ബ്രിട്ടാസ്(സ്ഥിരം ക്ഷണിതാവ്): രാജ്യസഭയിലെ സിപിഎം ഉപനേതാവ്. കൈരളി ടിവി എംഡി. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു. കണ്ണൂർ സ്വദേശി.