നാട്ടില്‍ നടക്കുന്നത് സംഭവിക്കാന്‍ പാടില്ലാത്തത്: സി. രാധാകൃഷ്ണന്

Mail This Article
മലപ്പുറം ∙ സ്നേഹം പങ്കുവച്ചു ജീവിച്ചിരുന്ന ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നത് ആരായാലും അവർ ഉപ്പ് വച്ച കലം പോലെ നശിക്കുമെന്ന് എഴുത്തുകാരൻ സി.രാധാകൃഷ്ണൻ. എന്താണോ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തത്; അതാണ് നടന്നുകൊണ്ടിരിക്കുന്നത്. എത്രയേറെ സങ്കടമുണ്ടെന്ന് പറഞ്ഞറിയിക്കാൻ വയ്യ.
നമ്മൾ എന്തായിരുന്നോ അതെങ്കിലും ആയിത്തീരണേ എന്നാണ് പ്രാർഥന. പങ്കുവയ്ക്കലിന്റെ പതിവ് പാലിച്ചുപോന്നതാണ് ജീവിതത്തിലുണ്ടായ വിജയത്തിന്റെ അടിത്തറ. ജനങ്ങളെ രണ്ടായി വിഭജിക്കുന്നവരെ അവരോട് ശത്രുതയും വെറുപ്പുമില്ലാതെ പരാജയപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ബീരാൻ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
English Summary: C Radhakrishnan On CAA Protest