മരങ്ങള്‍ കടപുഴകി; നാടുകാണിച്ചുരത്തില്‍ വന്‍ ഗതാഗത തടസം: വിഡിയോ

Mail This Article
നിലമ്പൂർ∙ കേരളവും തമിഴ്നാടും തമ്മിൽ ബന്ധിപ്പിക്കുന്ന മലപ്പുറം നാടുകാണി ചുരത്തിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായെത്തിയ നൂറോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ചുരം പാതയിലെ തേൻപാറ, പോത്തും കുഴി തുടങ്ങിയ സ്ഥലങ്ങിലാണു വൻ മരങ്ങൾ കടപുഴകി വീണത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.
നിലമ്പൂരിൽ നിന്നു അഗ്നിരക്ഷ സേനയെത്തി മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങിയെങ്കിലും 2 മണിക്കൂർ കഴിഞ്ഞിട്ടും മരങ്ങൾ പൂർണമായി നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. ഇതിനിടയിൽ സഹായത്തിനായി ട്രൊമ കെയറും സന്നദ്ധ സംഘടനകളും എത്തിയിട്ടുണ്ട്. പച്ചക്കറിയും മറ്റു ഭക്ഷ്യ വസ്തുക്കളുമായി എത്തുന്ന വാഹനങ്ങളാണു ചുരത്തിൽ കുടുങ്ങിയത്. മഴ ശക്തിപ്പെട്ടാൽ ഇനിയും വിവിധയിടങ്ങളിൽ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
English summary: Traffic block in Nadukani Ghat road