ADVERTISEMENT

കൊച്ചി ∙ ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ (ഗെയ്ൽ) നേതൃത്വത്തിലുള്ള കൊച്ചി‐ മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ നിർമാണം അവസാനഘട്ടത്തിൽ. 440 കിലോമീറ്റർ ലൈനിൽ ചന്ദ്രഗിരി പുഴയ്‌ക്കു‌ കുറുകെ 1.5 കിലോമീറ്റർ ജോലിയാണ്‌ പൂർത്തിയാകേണ്ടത്‌. സാങ്കേതിക തടസമുണ്ടായില്ലെങ്കിൽ ചൊവ്വാഴ്‌ചയോടെ ഈ ഭാഗത്തെ പൈപ്പിടൽ പൂർത്തിയാകും.

രണ്ടു കുന്നുകൾക്കിടയിലൂടെ ഒഴുകുന്ന ചന്ദ്രഗിരി പുഴയ്‌ക്ക്‌ കുറുകെ പൈപ്പിടുകയെന്നത്‌ വെല്ലുവിളിയായിരുന്നു. പൈപ്പ് ലൈൻ വഴി പാചകവാതകം എത്തിക്കുന്നതാണ്‌ 3620 കോടി രൂപ ചെലവുള്ള പദ്ധതി. വാൽവ്‌ സ്‌റ്റേഷനുകൾ സ്ഥാപിച്ച്‌ സിറ്റി ഗ്യാസ്‌ പദ്ധതി നടപ്പാക്കുകയാണു‌ ലക്ഷ്യം. ഐഒസിയും അദാനി ഗ്രൂപ്പും ചേർന്നാണിത്‌ നടപ്പാക്കുക. ഓട്ടോ‐ ടാക്‌സി മേഖലയിലുള്ളവർക്കും പ്രകൃതിവാതകം ഉപയോഗിച്ച്‌ ലാഭകരമായി വാഹനമോടിക്കാം. 

53 രൂപയുടെ വാതകം ഉപയോഗിച്ചാൽ 50 കിലോമീറ്ററോളം സഞ്ചരിക്കാം. ഇന്ധനക്ഷമത 40‐ 45 ശതമാനത്തോളം വർധിക്കും. മലിനീകരണം 25 ശതമാനത്തോളം കുറയും. എൽഡിഎഫ്‌ പ്രകടനപത്രികയിൽ വാഗ്‌ദാനം നൽകിയ പദ്ധതികളിൽ ഒന്നാണിത്‌. 2017 ജൂണിലാണ്‌ പൈപ്പിടൽ ആരംഭിച്ചത്‌. മാഹി, എരഞ്ഞോളി, വളപട്ടണം, കുപ്പം, പെരുമ്പ പുഴകൾക്ക്‌ കുറുകെ പൈപ്പ് ലൈൻ സ്ഥാപിച്ചു.

കർണാടകയിൽ ഉൾപ്പെടുന്ന മംഗളൂരു നേത്രാവതി പുഴയ്‌ക്ക്‌ കുറുകെയും പൈപ്പ് ലൈൻ ഇട്ടു. ചന്ദ്രഗിരി പുഴ ഒഴികെ അവശേഷിക്കുന്ന ഭാഗത്തെ പ്രവർത്തി ജൂണിൽ തീർന്നു. ചന്ദ്രഗിരി പുഴയുടെ അടിവശത്തുനിന്നും 60 മീറ്റർ താഴ്‌ചയിലാണ്‌ പൈപ്പിടുന്നത്‌. ഡൽഹി ആസ്ഥാനമായ ഐഎൽ ആൻഡ്‌ എഫ്‌എസ്‌ എൻജിനീയറിങ്‌ കോൺട്രാക്ടിങ്‌ കമ്പനിയുടെ നേതൃത്വത്തിലാണു ജോലികൾ‌.

പൈപ്പിടുന്നത്‌ ചെന്നൈയിലെ എൻആർ പട്ടേൽ പ്രോജക്ട്‌സാണ്‌. ‘ഹൊറിസൊണ്ടൽ ഡയറക്‌ഷനൽ ഡ്രില്ലിങ്‌’ രീതി ഉപയോഗിച്ചാണു‌ ‌പുഴയിലൂടെയുള്ള അവസാനഘട്ട പ്രവർത്തി‌. സെപ്റ്റംബർ ആദ്യവാരത്തോടെ പൈപ്പ് ലൈൻ വഴി പ്രകൃതിവാതകം കടത്തിവിടാനുള്ള നീക്കത്തിലാണെന്നു ഗെയ്ൽ അധികൃതർ പറഞ്ഞു.

English Summary : GAIL Pipeline project in its last phase

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com