ADVERTISEMENT

കാസർകോട്∙ ഫാഷന്‍ ഗോള്‍ഡ് കേസില്‍ എംഡി ടി.കെ. പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഫാഷന്‍ ഗോള്‍ഡ് എംഡിയും മുസ്‍ലിം ലീഗ് നേതാവുമാണ് പൂക്കോയ തങ്ങള്‍. ടി.കെ. പൂക്കോയ തങ്ങൾ ഒളിവിലാണ്. ജ്വല്ലറിയുടെ തകർച്ചയ്ക്കു കാരണം പൂക്കോയ തങ്ങളാണെന്നാണ് കമറുദ്ദീൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രവർത്തകസമിതി അംഗമായ പൂക്കോയ തങ്ങളെ ശനിയാഴ്ച എസ്പി ഓഫിസിലേക്കു വിളിപ്പിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. അതിനിടെ നിക്ഷേപ തട്ടിപ്പിൽ ഒന്നാം പ്രതി പൂക്കോയ തങ്ങളാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

ചെറുവത്തൂരിൽ ഉൾപ്പെടെ ഉണ്ടായിരുന്ന ജ്വല്ലറിയുടെ ആസ്തികൾ വിറ്റു. സമൂഹത്തിൽ ഉന്നതസ്ഥാനമുള്ള രണ്ടു വ്യക്തികൾ 13 കോടി രൂപ നിക്ഷേപകരിൽനിന്ന് തട്ടിയെടുത്തു. നിക്ഷേപകർ ചോദിക്കുന്ന മുറയ്ക്ക് പണം തിരികെ നൽകാം എന്നു പറഞ്ഞെങ്കിലും വഞ്ചിച്ചു. ഇങ്ങനെ ഗുരുതരമായ കണ്ടെത്തലുകളാണ് കമറുദ്ദീനെതിരെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. കമറുദീനെതിരെ നേരത്തെ ചുമത്തിയ വഞ്ചന കുറ്റത്തിനു പുറമേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 406ഉം 409ഉം വകുപ്പുകൾ കൂടി ചുമത്തി. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം ചെയ്തെന്നും പൊതു പ്രവർത്തകൻ എന്ന നിലയിൽ വിശ്വാസ വഞ്ചന നടത്തിയെന്നുമാണ് ഈ വകുപ്പുകൾ.

അതിനിടെ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ടി.കെ.പൂക്കോയ തങ്ങളാണ് ജ്വല്ലറിയുടെ തകർച്ചയ്ക്ക് കാരണമെന്നാണ് കമറുദ്ദീൻ ആരോപിക്കുന്നത്. രാഷ്ട്രീയത്തിൽ സജീവമായതിനാൽ ജ്വല്ലറിക്കാര്യങ്ങൾ അറിഞ്ഞിരുന്നില്ല. ചെയർമാനെന്നത് രേഖയിൽ മാത്രമെന്നും കമറുദ്ദീൻ മൊഴി നൽകി. എംഎൽഎയുടെ അറസ്റ്റിന് ഇടയിലും രണ്ടുപേർ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 117 ആയി. അതേസമയം കമറുദ്ദീനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ ലഭിക്കുന്നതിനായി രണ്ടു ദിവസത്തെ അപേക്ഷ നൽകിയേക്കും.

English Summary : Look out notice for Pookoya Thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com