ആരോപണങ്ങൾ അവിശ്വസനീയം, വിധി മാനിക്കുന്നു: കോട്ടയം അതിരൂപത

Mail This Article
കോട്ടയം∙ അഭയ കേസിലെ ആരോപണങ്ങള്‍ അവിശ്വസനീയമെന്ന് കോട്ടയം അതിരൂപത. സിബിഐ കോടതി വിധിയെ മാനിക്കുന്നു. അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്. ഇത്തരം സാഹചര്യം ഉണ്ടായതില്‍ ദുഃഖിക്കുന്നുവെന്നും അതിരൂപത അറിയിച്ചു.
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചത്. ഫാ. തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയും തെളിവു നശിപ്പിക്കലിന് ഏഴുവര്‍ഷം തടവ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചു. ഫാ. തോമസ് കോട്ടൂര്‍ 6.50 ലക്ഷം രൂപയും സിസ്റ്റര്‍ സെഫി 5.50 ലക്ഷം രൂപയും പിഴ ഒടുക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.
English Summary: Kottayam Archdiocese reaction for Sister Abhaya Murder Case Verdict