ബിജെപി പിന്തുണ തേടി എൽഡിഎഫ്; റാന്നിയിൽ സിപിഐ-സിപിഎം അസ്വാരസ്യം
Mail This Article
×
പത്തനംതിട്ട∙ റാന്നിയില്‍ ബിജെപി സഹായം ഇടതുമുന്നണി സ്വീകരിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നിലമൊരുക്കലിന്റെ ഭാഗമാകാമെന്ന വിലയിരുത്തലില്‍ സിപിഐ. ഇടതുമുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉന്നമിടുന്ന സീറ്റാണ് റാന്നി. ബിജെപി പിന്തുണയോടെ റാന്നിപഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രതിനിധി പ്രസിഡന്റായതിനെതിരെ ഘടകക്ഷികള്‍ വിമര്‍ശനമുയര്‍ത്തിയിട്ടും സിപിഎം പ്രാദേശിക - ജില്ലാനേതൃത്വം ഇക്കാര്യത്തില്‍ മൗനംതുടരുകയാണ്
കേരളാകോണ്‍ഗ്രസ് സീറ്റായ തിരുവല്ല മുന്നണി മാറിയതോടെ ജോസ് വിഭാഗത്തിനുകിട്ടാനുള്ള സാധ്യത ഇല്ലാതായി. എല്‍ഡിഎഫില്‍ ജനതാദള്‍ എസിന്റെ സിറ്റിങ് സീറ്റാണ് ഇത്. സിറ്റിങ് സീറ്റായ റാന്നി ഘടകകക്ഷികള്‍ക്ക് കൊടുക്കില്ലെന്ന് സിപിഎം നേതൃത്വം പറയുന്നുണ്ടെങ്കിലും, കേരളാകോണ്‍ഗ്രസ് ജോസ് വിഭാഗം ഈ സീറ്റുമുന്നില്‍കണ്ടാണ് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് കോപ്പുകൂട്ടുന്നത്. ജില്ലാ പഞ്ചായത്തില്‍ റാന്നി ഡിവിഷനില്‍ രണ്ടില ചിഹ്നത്തില്‍ ജയിച്ചതും റാന്നി പഞ്ചായത്തില്‍ ഭരണം പിടിച്ചതും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ തന്ത്രം വ്യക്തമാക്കുന്നു.
റാന്നി ഡിവിഷനില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി രണ്ടായിരത്തില്‍പ്പരം വോട്ടുകള്‍ പിടിച്ചാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിജയം ഉറപ്പിച്ചത്. ബിജെപി – എല്‍ഡിഎഫ് ധാരണയെക്കുറിച്ച് വലിയ വിമര്‍ശനങ്ങളുയര്‍ന്നിട്ടും മുഖ്യകക്ഷിയായ സിപിഎമ്മോ, ജോസ് വിഭാഗമോ പ്രതികരിക്കാത്തത് രഹസ്യ അജൻഡ നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാനുള്ള സൂചനയാണെന്നാണ് വിമര്‍ശനം. റാന്നിയില്‍ അപ്രസക്തരാക്കിയതിന്റെ അതൃപ്തി സിപിഐയ്ക്കുമുണ്ട്.
English Summary: Clash between CPM and CPI in Ranni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.