ADVERTISEMENT

ന്യൂഡൽഹി∙ കോവോവാക്സ് എന്ന പേരിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ നിർമിക്കുന്ന യുഎസ് വാക്സീൻ നോവാവാക്സ് കുട്ടികളിൽ പരീക്ഷണത്തിന് ഒരുങ്ങുന്നു. അടുത്തമാസം കുട്ടികളിൽ പരീക്ഷണം ആരംഭിക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ദേശീയ മാധ്യമത്തോട് പറഞ്ഞു. മുതിർന്നവരിലുള്ള പരീക്ഷണം മാർച്ചിൽ തന്നെ ആരംഭിച്ചിരുന്നു. 

യുഎസ് മേരീലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോവാവാക്സ് കമ്പനി നിർമിക്കുന്ന വാക്സീന് കോവിഡിനെതിരെ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നു അറിയിച്ചിരുന്നു. യുഎസ്സിലും മെക്സികോയിലുമായി നടന്ന അവസാനവട്ട ക്ലിനിക്കൽ ട്രയലിനു ശേഷമാണ് ഇക്കാര്യം കമ്പനി പുറത്തുവിട്ടത്. 

വർഷത്തിൽ ഒരു ബില്യൺ ഡോസ് കോവോവാക്സ് നിർമിക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര സർക്കാരിന്റെ കോവിഡ് വർക്കിങ് ഗ്രൂപ് ചെയർപഴ്സൻ ഡോ. എൻ.കെ. അറോറ വ്യക്തമാക്കി. 90 ശതമാനത്തോളം ഫലപ്രാപ്തിയോടു കൂടി ഏറ്റവും വിലക്കുറവുള്ള വാക്സീനാകും ഇതെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറോടു കൂടി കോവോവാക്സ് ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മിതമായ, ഗുരുതരമായ രോഗത്തിനെതിരെ 100% ഫലപ്രദമാണെന്നും ആകെ രോഗത്തിനെതിരെ 90.4% പ്രതിരോധമുണ്ടെന്നും നോവാവാക്സ് വാക്സീൻ നിർമാണ കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചത്. യുഎസ്സിലും മെക്സികോയിലുമായി 29,960 പേരിലാണ് പഠനം നടത്തിയത്. 2 – 8 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വാക്സീൻ സൂക്ഷിക്കാനാകും.

English Summary :Serum Institute's Covovax Covid Vaccine Set For Trials On Children In July: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com