ADVERTISEMENT

താമരശേരി∙ പോക്സോ കേസില്‍ അറസ്റ്റിലായ കായികാധ്യാപകന്‍ വിദ്യാര്‍ഥിനികളുടെ അമ്മമാരെയും ചൂഷണം ചെയ്തതായി പരാതി. വിദ്യാര്‍ഥിനിയുടെ മാതാവിനോട് അധ്യാപകന്‍ അശ്ലീല സംഭാഷണം നടത്തുന്ന ഫോണ്‍ രേഖകള്‍ പുറത്തായി. ഇത്തരം കാര്യങ്ങള്‍ക്ക് അധ്യാപകനു പിന്തുണ നല്‍കിയവരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.

പീഡനക്കേസില്‍ അറസ്റ്റിലായതിനു പിന്നാലെ കായികാധ്യാപകന്‍ വി.ടി. മിനീഷിനെതിരെ നിരവധി വിദ്യാര്‍ഥിനികൾ പരാതി നൽകി. അതിനിടെയാണ് വിദ്യാര്‍ഥിനികളുടെ അമ്മമാരെയും ചൂഷണം ചെയ്തതിന്‍റെ തെളിവുകള്‍ പുറത്തുവരുന്നത്. മിനീഷ് അശ്ലീല സംഭാഷണം നടത്തിയതിന്‍റെ ശബ്ദരേഖയടക്കം ചൂണ്ടിക്കാട്ടി ഒരു വിദ്യാര്‍ഥിനിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. ഭയന്നിട്ടാണ് ഇത്രയും കാലം ഇവര്‍ പരാതി നല്‍കാതിരുന്നത്. അതിനിടെ, പ്രണയം നടിച്ചു വഞ്ചിച്ചുവെന്നു കാട്ടി മറ്റൊരു വിദ്യാര്‍ഥിനി കൂടി മിനീഷിനെതിരെ പരാതിയുമായി രംഗത്തെത്തി. 

പ്രായപൂര്‍ത്തിയാകാത്ത സമയത്തും പിന്നീടുമായി ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന പൂര്‍വ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കഴിഞ്ഞയാഴ്ച മിനീഷ് പിടിയിലാകുന്നത്. ഇതിനുപുറമേ പരിശീലനത്തിനിടെ തളര്‍ന്ന വിദ്യാര്‍ഥിനിയുടെ തുടയെല്ല് ചവിട്ടിപ്പൊട്ടിച്ചതിനും ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ പരാതികളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.

thamarassery-pt-teacher

English Summary: More complaints against PT teacher of school in Thamarassery 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com