ADVERTISEMENT

പാലക്കാട് ∙ ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലും നൂറടി ഉയരത്തില്‍ ദേശീയപതാക പറക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തലേന്ന് സംഘടിപ്പിച്ച ചടങ്ങില്‍ യാത്രക്കാരും പങ്കാളികളായി. എ–വണ്‍ സ്റ്റേഷന്‍ പദവി കിട്ടിയതിന് പിന്നാലെയാണ് ഒലവക്കോടില്‍ മോണിമെന്റല്‍ ഫ്ലാഗ് സ്ഥാപിക്കുന്ന നടപടി തുടങ്ങിയത്.

സ്വാതന്ത്ര്യദിനത്തിനു തലേന്ന് പതാക ഉയര്‍ത്താനായി. 100 അടി നീളത്തിലാണ് ഇരുമ്പുതൂണ്. 30 അടി നീളത്തിലും 20 അടി വീതിയിലുമായി ദേശീയപതാക പാറിപ്പറക്കും. പതാക ഉയര്‍ത്തല്‍ ചടങ്ങ് കാണാന്‍ യാത്രക്കാരുള്‍പ്പെടെ നിരവധിപേരാണ് എത്തിയത്. ഇനി എല്ലാ ദിവസവും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി ത്രിവര്‍ണ പതാക ഒലവക്കോടും പാറും.

olavakkode-national-flag
ഒലവക്കോട് റെയ്ൽവേ സ്റ്റേഷനിൽ ഉയർന്ന ദേശീയ പതാക

റെയില്‍വേ സംരക്ഷണ സേന, റെയില്‍വേ പൊലീസ്, ബോംബ് സ്ക്വാഡ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 30,000 രൂപ ചെലവില്‍ െബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് പതാക സ്ഥാപിച്ചത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ നിലവില്‍ മോണിമെന്റല്‍ ഫ്ലാഗുണ്ട്.

English Summary : National flag at Olavakkode railway station

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com