ദിലീപിന്‍റെ ഫോണുകള്‍ ആലുവ കോടതിയിലെത്തിച്ചു; പാസ്വേർഡ് കൈമാറണം
Mail This Article
ആലുവ ∙ നടൻ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ആലുവ കോടതിയിലെത്തിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാത്രി ഏഴരയോടെയാണ് ഫോണുകൾ എത്തിച്ചത്. ഫോണുകളുടെ പാസ് വേര്‍ഡ് പ്രതികള്‍ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറണം. ഫോണുകള്‍ ആലുവ മജിസ്ട്രേട്ടിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഫോണുകള്‍ വിട്ടുകിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാം. പ്രതികള്‍ ഹൈക്കോടതിക്ക് കൈമാറിയതില്‍ അഞ്ച് ഫോണുകള്‍ അന്വേഷണസംഘം തിരിച്ചറിഞ്ഞു. അതേസമയം ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.
വധഗൂഡാലോചന കേസില്‍ മൊബൈല്‍ ഫോണുകള്‍ പ്രോസിക്യൂഷന് കൈമാറണമെന്ന ആവശ്യം ദിലീപ് ശക്തമായി എതിര്‍ത്തതോടെയാണ് ഇവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതിലും ഫോറന്‍സിക് പരിശോധന നടത്തുന്ന കാര്യത്തിലും വിചാരണക്കോടതിക്ക് തീരുമാനമെടുക്കാം. ദിലീപടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫോണുകളുടെ കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിഭാഗം അഭിഭാഷകരുടെ സാന്നിധ്യത്തില്‍ റജിസ്ട്രാര്‍ ജനറലിന്‍റെ കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്പര്‍ ഒത്തു നോക്കി പരിശോധിച്ചു. അഞ്ചു ഫോണുകള്‍ തിരിച്ചറിഞ്ഞു. അപ്പുവിന്‍റേതെന്ന പേരില്‍ പ്രതികള്‍ കൈമാറിയ മൊബൈല്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഈ ഐഎംഇഐ നമ്പറിലുള്ള ഫോണ്‍ ഉപയോഗിച്ചിരുന്നത് സുരാജാണെന്നാണ് അന്വേഷസംഘത്തിന്‍റെ വിലയിരുത്തല്‍. 2021 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഉപയോഗിച്ച മൊബൈല്‍ ദിലീപ് കോടതിക്ക് കൈമാറിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. രണ്ടായിരത്തിലധികം കോളുകള്‍ ചെയ്ത ഈ മൊബൈല്‍ ഏതെന്ന് അറിയില്ലെന്ന ദിലീപിന്‍റെ വാദം അംഗീകരിക്കാനാകില്ല. ദിലീപിന്‍റേതടക്കം കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
English Summary: Dileep Case: Phones Transferred to Aluva Court for Inspection