ADVERTISEMENT

വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധത്തിൽ മുന്നേറ്റം ഉണ്ടാകാതിരിക്കുകയും പശ്ചാത്യ രാജ്യങ്ങളുൾപ്പെടെ ഉപരോധങ്ങൾ ശക്തമാക്കുകയും ചെയ്താൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്നു യുഎസ്. പരമ്പരാഗത യുദ്ധോപകരണങ്ങളിലും സൈനികരുടെ എണ്ണത്തിലും കുറവു വന്നാൽ ആണവായുധങ്ങളെ റഷ്യയ്ക്ക് ആശ്രയിക്കേണ്ടി വരുമെന്നാണു പെന്റഗണിന്റെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ പുതിയ നിഗമനം.

‘യുക്രെയ്ൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമം നീണ്ടുപോവുകയും, സൈന്യത്തിന്റെയും ആയുധങ്ങളുടെയും എണ്ണം കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലും, സാമ്പത്തിക ഉപരോധങ്ങൾ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലും അത്യാധുനിക ആണവ പോർമുനകൾ റഷ്യ പ്രയോഗിക്കാൻ സാധ്യതയുണ്ട്’– 67 പേജുള്ള റിപ്പോർട്ടിൽ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഡയറക്ടർ ലഫ്. ജനറൽ സ്കോട്ട് ബെരിയർ ചൂണ്ടിക്കാട്ടി.

യുക്രെയ്ൻ സൈന്യത്തിന്റെയും ജനതയുടെയും പ്രതിരോധം കണക്കുകൂട്ടിയതിനേക്കാൾ ശക്തമായതാണു റഷ്യൻ സൈനികരുടെ മുന്നേറ്റം തടസ്സപ്പെടുത്തിയത് എന്നാണു നിഗമനം. ദിവസം ചെല്ലുംതോറും ഉപരോധങ്ങളാൽ റഷ്യ സാമ്പത്തിക പ്രയാസം നേരിടുകയാണ്. ലോകത്ത് കൂടുതൽ ഒറ്റപ്പെടുന്നുമുണ്ട്. ശക്തി ക്ഷയിച്ചെന്ന തരത്തിലുള്ള പൊതുനിരീക്ഷണത്തെ മറികടക്കാനും‌ പശ്ചാത്യ രാജ്യങ്ങൾക്കു മുന്നറിയിപ്പു നൽകാനും റഷ്യ ആണവായുധം പ്രയോഗിച്ചേക്കാമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

English Summary: Russia Likely To "Rely On Nuclear Deterrent" If War Drags: Pentagon Agency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com