ചെളിയിലുരുണ്ട് അടിയോടടി, ആനപ്പിണ്ടമേറ്; ഉത്സവത്തിനിടെ പൊരിഞ്ഞ തല്ല് - വിഡിയോ

Mail This Article
പാലക്കാട് ∙ ആലത്തൂർ കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രം കുമ്മാട്ടി ഉത്സവത്തിനിടെ സംഘട്ടനം. ക്ഷേത്ര മൈതാനത്താണ് കൂട്ടത്തല്ല് നടന്നത്. ഏപ്രിൽ 9ന് നടന്ന ഉത്സവത്തിനിടെയുണ്ടായ സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്.
വാദ്യമേളങ്ങൾക്കിടെ ഒരു സംഘം ആളുകൾ ചേർന്ന് ചെളിവെള്ളത്തിൽ കിടന്ന് അടിപിടി കൂടുന്നതും ഇതിനിടെ ആനപ്പിണ്ടം എടുത്ത് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കുമ്മാട്ടിയോട് അനുബന്ധിച്ച് സംഘട്ടനം ഉണ്ടാകാറുണ്ടെന്നും ആർക്കും കാര്യമായ പരുക്കുകളോ പരാതിയോ ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
English Summary: Alathur Kummatti fight– Viral Video