ജംനാസിന്റെ അപകട മരണത്തിൽ ദുരൂഹത; ഫോണിൽ ഭീഷണി സന്ദേശം: അപായപ്പെടുത്തിയതോ?

Mail This Article
കോഴിക്കോട്∙ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. താമരശേരിയില്‍ അപകടത്തില്‍ മരിച്ച എ.കെ. ഫൈറൂസ് എന്ന ജംനാസിനെതിരെ ഫോണില്‍ വന്ന ഭീഷണി സന്ദേശങ്ങള്‍ പുറത്ത്. ശബ്ദ സന്ദേശത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെയും പ്രാഥമിക നിഗമനം.
എ.കെ. ഫൈറൂസ് എന്ന ജംനാസിനെ ആരോ അപായപ്പെടുത്തിയതാണെന്നു സൂചന നല്‍കുന്ന ശബ്ദ സന്ദേശമാണ് പുറത്തു വന്നത്. ജംനാസ് അപകടത്തില്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വെന്‍റിലേറ്ററില്‍ കഴിയുന്ന സമയത്താണ് ഈ ശബ്ദരേഖ പുറത്തുവന്നത്. അടുത്തത് ഫൈറൂസിന്‍റെ സുഹൃത്ത് ആഷിഖിനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.
ഈ മാസം മൂന്നിനാണ് ഫൈറൂസിനെ ബൈക്കില്‍നിന്നു വീണു പരുക്കേറ്റ നിലയില്‍ കാണുന്നത്. മുഖം ഇടിച്ചു വീണതെന്നാണ് പറയുന്നതെങ്കിലും തലയ്ക്കു പുറകിലാണു മുറിവ്. ഈ സംശയങ്ങള്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറുമായും ബന്ധുക്കൾ പങ്കുവച്ചിരുന്നു. പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ പരാതി നല്‍കാനാണ് ഡോക്ടർ ബന്ധുക്കള്‍ക്കു നല്‍കിയ നിര്‍ദേശം. അതിനാല്‍ അന്വേഷണ സംഘം ഡോക്ടറുടെയും മൊഴിയെടുക്കും. അപകടത്തില്‍പ്പെട്ട കര്‍ണാടക റജിസ്ട്രേഷനിലുള്ള ബൈക്ക് കാണാതായതിനെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
English Summary: Thamarassery native Accident Death: Police suspect foul play