ADVERTISEMENT

രവീന്ദ്രനാഥ് ടഗോറിന്റെയും എ.പി.ജെ. അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ പുതിയ മോഡൽ കറൻസി നോട്ടുകളുടെ ഡിസൈന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഐഐടി ഡല്‍ഹിയിലെ പ്രഫസർ ദിലീപ് ടി. ഷഹാനിക്ക് പരിശോധനയ്ക്കായി അയച്ചുവെന്ന റിപ്പോർട്ടിൽനിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കം. അങ്ങനെ, വലിയൊരു ഇടവേളയ്ക്കു ശേഷം, കറൻസി നോട്ടിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം വീണ്ടും ചർച്ചാ വിഷയമായി.

കറൻസിയിൽനിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുമോയെന്നു പോലും ചർച്ചകളുണ്ടായി. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിയ ആർബിഐ കറൻസികളിൽ ഗാന്ധി ചിത്രം അതേപടി തുടരുമെന്ന പ്രസ്താവനയുമായി രംഗത്തെത്തി. പക്ഷേ കറൻസികളിൽ പുതിയ തരം ചിത്രങ്ങൾ പ്രത്യക്ഷപ്പെടുമോയെന്ന ചോദ്യത്തിന് ആർബിഐ ഇതുവരെ ഉത്തരം നൽകിയിട്ടില്ല. അതിന്മേൽ തീരുമാനമെടുക്കുന്നതിൽ കേന്ദ്ര സർക്കാരിന് എന്തെങ്കിലും പങ്കുണ്ടോ? എന്താണ് ഇപ്പോൾ ഇത്തരമൊരു ചർച്ച ഉയർന്നു വരാൻ കാരണം? ഇതിനു മുൻപും ഗാന്ധിയുടെ ചിത്രം സംബന്ധിച്ച വിവാദം ഉയർന്നുവന്നിട്ടുണ്ടോ?

25 വർഷം മുൻപാണ് ആദ്യമായി ആർബിഐ നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രമെത്തുന്നത്. സ്വാതന്ത്ര്യ സമര സേനാനികൾ നിരവധി പേരുണ്ടായിട്ടും ഗാന്ധിജിയുടെ ചിത്രം മാത്രം കറൻസികളിൽ ഉൾപ്പെടുത്തിയതിനെതിരെ അന്ന് ചോദ്യങ്ങളും ഉയർന്നു. മറ്റു സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളും ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ അതിന് കോടതിയിലും പാർലമെന്റിലും ഉൾപ്പെടെ കേന്ദ്ര സർക്കാർ മറുപടി നൽകി. എന്തായിരുന്നു ആ ഉത്തരം? നിലവിൽ കറൻസി നോട്ടുകളിലുള്ള ചിത്രം മഹാത്മാ ഗാന്ധിയുടെ കാരിക്കേച്ചർ ആണെന്നാണ് ഭൂരിഭാഗം പേരും കരുതിയിരിക്കുന്നത്. എന്നാൽ അതായിരുന്നില്ല യാഥാർഥ്യം.

Gandhi Currency
(Representative Image: PTI Photo/ Swapan Mohapatra)

ആ ചിത്രം എവിടെനിന്നാണു ലഭിച്ചത്? ഇന്ത്യയിലെ കറൻസി നോട്ടുകളിൽ പല കാലങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ ഏറെ വിവാദങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ചില ചിത്രങ്ങൾ മാറ്റാനുള്ള തീരുമാനം കറന്‍സിയെ കോടതി വരെ കയറ്റി. ഇതിനെപ്പറ്റിയെല്ലാം വിശദമായി പ്രതിപാദിക്കുകയാണ് മനോരമ ഓൺലൈൻ എക്സ്പ്ലെയിനറിൽ. കാണാം വിശദമായ വിഡിയോ റിപ്പോർട്ട്... (Original Story Published on 2022 June 10)

English Summary: Why do Indian Currencies only feature Mahatma Gandhi's Picture? Video Explainer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com