എ.പി.ജയൻ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; ഹാട്രിക്

Mail This Article
പത്തനംതിട്ട ∙ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി എ.പി.ജയനെ തിരഞ്ഞെടുത്തു. ഞായറാഴ്ച സമാപിച്ച പാർട്ടി ജില്ലാ സമ്മേളനമാണു മൂന്നാം തവണയും ജയനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ കൗൺസിലിലേക്ക് 51 പേരെയും കാൻഡിഡേറ്റ് അംഗങ്ങളായി അഞ്ചു പേരെയും തിരഞ്ഞെടുത്തു.
വിദ്യാർഥി ഫെഡറേഷനിലൂടെ രാഷ്ട്രീയത്തിലെത്തിയ ജയൻ, കിസാൻ സഭ ദേശീയ കൗൺസിൽ അംഗം, കിസാൻ സഭ സംസ്ഥാന സെക്രട്ടറി, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം, ഗ്രന്ഥശാലാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ്.
പുതിയ ജില്ലാ കൗൺസിൽ അംഗങ്ങൾ: മുണ്ടപ്പള്ളി തോമസ്, എ.പി.ജയൻ, അടൂർ സേതു, ഡി.സജി, ടി.മുരുകേഷ്, ഏഴംകുളം നൗഷാദ്, ആർ.ജയൻ, പത്മിനിയമ്മ, ആർ.രാജേന്ദ്രൻ പിള്ള, അരുൺ കെ.എസ്.മണ്ണടി, എം.മധു, എസ്.രാധാകൃഷ്ണൻ, ടി.ആർ.ബിജു, സന്തോഷ് പാപ്പച്ചൻ, കുറുമ്പകര രാമകൃഷ്ണൻ, അബ്ദുൽ ഷുക്കൂർ, വി.കെ.പുരുഷോത്തമൻപിള്ള, എം.ജെ.ജയ്സിങ്, സുഹാസ് എം.ഹനീഫ്, ജിജി ജോർജ്, ശരത്ചന്ദ്രകുമാർ, പി.ടി.രാജപ്പൻ, മാത്യു പീറ്റർ, രതീഷ് കുമാർ, റെജികുമാർ,
വിജയമ്മ ഭാസ്കരൻ, ബാബു പാലക്കൽ, പി.ടി.ഷിനു, മനോജ് ചരളേൽ, സതീശ്.കെ, അനീഷ് ചുങ്കപ്പാറ, എം.വി.വിദ്യാധരൻ, ടി.ജെ.ബാബുരാജ്, ലിസി ദിവാൻ, പ്രസന്നൻ, സന്തോഷ്, സി.കെ.അശോകൻ, എം.പി.മണിയമ്മ, സത്യാനന്ദപ്പണിക്കർ, മിനി മോഹൻ, മങ്ങാട് സുരേന്ദ്രൻ, പി.ആർ.ഗോപിനാഥൻ, മലയാലപ്പുഴ ശശി, സുമതി നരേന്ദ്രൻ, ബീന മുഹമ്മദ് റാഫി, എ.ദീപകുമാർ, അഡ്വ.ജയകുമാർ, ജി.ബൈജു, കെ.മണിക്കുട്ടൻ, രേഖ അനിൽ, കെ.രാജേഷ്.
കാൻഡിഡേറ്റ് അംഗങ്ങൾ: എസ്.അഖിൽ, ബിബിൻ ഏബ്രഹാം, വിജയ വിത്സൺ, ഡെയ്സി വർഗീസ്, ജയിംസ് കുരുവിള.
ജില്ലയിലെ അർഹതപ്പെട്ടവർക്കെല്ലാം ഉപാധി കൂടാതെ പട്ടയം വിതരണം അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പട്ടയം ലഭിക്കാത്തതിനാൽ ജീവിതം പ്രതിസന്ധിയിലായ ഒട്ടേറെ കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
English Summary : A.P.Jayan elected as CPI Pathanamthitta district secretary