ADVERTISEMENT

ആ രണ്ടു പേരെയും ആരോ കത്തികൊണ്ട് കഴുത്തു മുറിച്ചും ശരീരമാകെ കുത്തിയും കൊലപ്പെടുത്തിയതാണ്- ലോറന്റ് കഹിയറിനെയും കോണി ജോ–ബ്രോൺവിച്ചിനെയും. ഹിമാലയത്തിലെ മഞ്ഞും വെയിലും പോലെ ഒന്നായി ഉരുകിച്ചേർന്ന കമിതാക്കൾ. ഹിപ്പികളായി ലോകം ചുറ്റാനിറങ്ങിയതാണ് രണ്ടു പേരും. ആ യാത്രയ്ക്കിടയിൽ എവിടെയോ വച്ചു കണ്ടുമുട്ടി, പ്രണയിച്ചു, ഒന്നാകാന്‍ തീരുമാനിച്ചു. പക്ഷേ ആരോരുമറിയാതെ നേപ്പാളിലെ ഒരു കാട്ടിൽ എരിഞ്ഞു തീരുകയായിരുന്നു ഇരുവരും. കാട്ടിൽ പശുക്കളെ മേയ്ക്കാനെത്തിയവരാണ് ആ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആർക്കാണ് ലോറന്റിനോടും ബ്രോൺവിച്ചിനോടും ഇത്രയേറെ ദേഷ്യം? അതും ഇത്രയേറെ ക്രൂരമായി കൊലപ്പെടുത്താൻ തക്കവണ്ണം? പൊലീസിനും പിടികിട്ടിയില്ല. അവർ രണ്ടു പേരും ഒരു കാറിൽ കയറിപ്പോകുന്നത് മേയ് എന്ന പെൺകുട്ടി കണ്ടതാണ്. യാത്ര പറയുന്നതിന് തൊട്ടുമുൻപ് ലോറന്റിനും ബ്രോൺവിച്ചിനുമൊപ്പം രണ്ടു പേരെക്കൂടി കണ്ടിരുന്നു. സുമുഖനായ ഒരു പുരുഷനും അതീവ സുന്ദരിയായ ഒരു യുവതിയും. അവരെ രണ്ടു പേരെയും ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോൾ മേയിനോടു ചോദിക്കുന്നത്– ‘‘മിസ് മേയ്, ഇവരെ നിങ്ങൾ നേരത്തേ കണ്ടിട്ടുണ്ടോ? ഇവർക്കൊപ്പമാണോ ബ്രോൺവിച്ചിനെയും ലോറന്റിനെയും നിങ്ങൾ അവസാനമായി കണ്ടത്...?’’ മേയ് വല്ലാത്തൊരു വിഹ്വലതയോടെ തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയെയും പുരുഷനെയും നോക്കി. സർപ്പസൗന്ദര്യ ജ്വലിക്കുന്നതായിരുന്നു ആ സ്ത്രീയുടെ മുഖം. എന്നാൽ തൊട്ടടുത്തു നിന്ന പുരുഷന്റെ കണ്ണുകള്‍ തന്റെ നേരെ നീണ്ടപ്പോൾ ഒരു വിഷസർപ്പം ചീറ്റുന്നതു പോലെ മേയിനു തോന്നി. അവൾ പേടിയോടെ കരഞ്ഞു– ‘‘എനിക്കറിയില്ല സാർ.. എനിക്കെന്റെ വീട്ടിലേക്ക് തിരികെപ്പോകണം.. പ്ലീസ്...’’ ജീവനിൽ കൊതിയുള്ള ഒരു കുഞ്ഞുകുരുവിയെപ്പോലെ അവൾ പിണച്ചുവച്ച കൈകളിൽ മുഖം ചേർത്തു കരഞ്ഞു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com