മോഖ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; മ്യാൻമറിൽ കൂട്ടപ്പലായനം

Mail This Article
ന്യൂഡൽഹി∙ മോഖ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതിനെ തുടർന്ന് ജനങ്ങളുടെ പലായനം. ബംഗ്ലാദേശ്– മ്യാൻമർ തീരത്തേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റിനെ തുടർന്ന് ബംഗ്ളാദേശിൽ റോഹിങ്ക്യൻ അഭയാർഥികൾ ഉൾപ്പെടെയുള്ളവരെ ഒഴിപ്പിച്ചു. ബംഗാൾ ഉൾക്കടലിൽ അടുത്തിടെ ഉണ്ടായ ചുഴലിക്കാറ്റുകളിൽ ഏറ്റവും തീവ്രമാണ് മോഖ. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണത്തിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിലാണ് കാറ്റ് സഞ്ചരിക്കുന്നത്.
ചുഴലിക്കാറ്റ് ഞായറാഴ്ച രാവിലെ ബംഗ്ളാദേശിലെ കോക്‌സ്ബസാറിന് സമീപം കരതൊടും. തീരം തോടുന്നതിന് മുൻപ് കാറ്റിന്റെ ശക്തി ക്ഷയിക്കുമെന്നും അധികൃതർ വിലയിരുത്തുന്നുണ്ട്.
കോക്‌സ്ബസാറിൽ പത്തുലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് കുടിൽകെട്ടി താമസിക്കുന്നത്. ഇവരെ ഒഴിപ്പിച്ചു. മ്യാൻമാറിൽ നിന്ന് കൈയിൽ കിട്ടുന്ന സാധനങ്ങളുമായി ചുഴലിക്കാറ്റിനെ പേടിച്ച് ആളുകൾ പലായനം ചെയ്യുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസും മ്യാൻമർ റദ്ദാക്കി.
English Summary: Cyclone Mocha Approches, Bangladesh relocates Rohingyan Refugees