ADVERTISEMENT

ബെംഗളൂരു∙ വാഹനാപകടത്തിൽ പരുക്കേറ്റ കന്നഡ നടൻ സൂരജ് കുമാറിന്റെ (ധ്രുവൻ– 24) വലതുകാൽ മുറിച്ചു മാറ്റി. സൂരജിന്റെ ആദ്യ ചിത്രം റിലീസാകുന്നതിനു മുൻപാണ് ദാരുണ സംഭവം. ശനിയാഴ്ചയാണ് സൂരജ് കുമാറിന്റെ ഇരുചക്ര വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വലതുകാലിനു ഗുരുതരമായി പരുക്കറ്റതോടെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വരുകയായിരുന്നു.

ചലച്ചിത്ര നിർമാതാവ് എസ്.എ.ശ്രീനിവാസിന്റെ മകനായ സൂരജ് കുമാർ, ഐരാവത, തരക് തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. രഥം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചുകൊണ്ടിരിക്കെയാണ് അപകടം. മലയാളി നടി പ്രിയ പ്രകാശ് വാരിയറാണ് ചിത്രത്തിലെ നായിക.

സിനിമാ മേഖലയിൽ ധ്രുവൻ എന്ന പേരിൽ അറിയപ്പെടുന്ന സൂരജ് കുമാർ ശനിയാഴ്ച ഊട്ടിയിൽനിന്നു മൈസൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടിപ്പറിൽ ഇടിക്കുകയായിരുന്നു. സൂരജിന്റെ കാലിൽ കൂടി ടിപ്പറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഉടൻ മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

English Summary: Kannada Actor Suraj Kumar Loses Right Leg In Accident Ahead Of His Debut

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com