പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ രണ്ടാമത്തെ എസി ബസുമായി കെഎസ്ആർടിസി; സർവീസ് ഇന്ന് രാത്രി മുതൽ

Mail This Article
പത്തനംതിട്ട ∙ പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ രണ്ടാമത്തെ എസി ബസ് സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഇന്ന് രാത്രി സർവീസ് ആരംഭിക്കും. രാത്രി 8.30ന് പുറപ്പെടുന്ന ബസ് പുലർച്ചെ 4.30ന് കോയമ്പത്തൂരിലെത്തും. മടക്ക സർവീസ് അവിടെനിന്നു രാവിലെ 8.30ന് പുറപ്പെട്ട് വൈകിട്ട് 4.30ന് പത്തനംതിട്ടയെത്തും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണു സർവീസ്.
നേരത്തെ പുലർച്ചെ 4.30ന് ആരംഭിച്ച സർവീസ് വലിയ വിജയമാണെന്ന് അധികൃതർ പറഞ്ഞു. 35,000 രൂപ മുതൽ 40,000 രൂപ വരെ പ്രതിദിന വരുമാനമുണ്ട്. ഇപ്പോൾ 3 കോയമ്പത്തൂർ സർവീസാണ് പത്തനംതിട്ടയിൽ നിന്നുള്ളത്. രാവിലെ 4.30 (എസി ലോ ഫ്ളോർ), രാവിലെ 8.00 (സൂപ്പർ ഫാസ്റ്റ്), രാത്രി 8.30 (എസി ലോ ഫ്ളോർ).