‘ചുരിദാറിട്ട മുഖം മറച്ച സ്ത്രീ ഓടി രക്ഷപ്പെട്ടു’; അബിഗേലിനെ തട്ടിക്കൊണ്ടു പോയത് ഈ അമ്മ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട് ഒരു മണിക്കൂറിനുള്ളിൽ
Mail This Article
കൊല്ലം ∙ അബിഗേലിനെ തട്ടിക്കൊണ്ടുപോയ ഓട്ടുമലയിൽനിന്ന് 10 കിലോമീറ്റർ അകലെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഘംമുക്ക് താന്നിവിള പനയ്ക്കൽ ജംക്‌ഷനിൽ സൈനികനായ ആർ.ബിജുവിന്റെയും ചിത്രയുടെയും ചൈത്രം വീട്ടിലാണ് ശ്രമം ഉണ്ടായത്.
രാവിലെ 8.30ന് വീട്ടിനകത്തുനിന്നിരുന്ന 12 വയസ്സുള്ള മകൾ സിറ്റൗട്ടിലേക്ക് എത്തിയപ്പോഴാണ് വീടിന് മുന്നിൽ ചുരിദാർ ധരിച്ച ഒരു സ്ത്രീ മുഖം മറച്ചു നിൽക്കുന്നതു കണ്ടത്. ആരാണെന്നു ചോദിച്ചപ്പോൾ പെട്ടെന്നു ഗേറ്റ് കടന്ന് ഒാടി സമീപത്ത് ബൈക്കിൽ കാത്തുനിന്ന ആളുമായി കടന്നു കളഞ്ഞു. സംഭവം സംബന്ധിച്ചു കുട്ടിയുടെ അമ്മ വൈകിട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് ഒരു മണിക്കൂറിനു ശേഷമാണ് ഒായൂരിൽ അബിഗേലിനെ തട്ടിക്കൊണ്ടുപോയത്.
Read also: 'അമ്മാ ആ പോസ്റ്റിനടുത്ത് ഒരു വെള്ളക്കാര്‍ കിടപ്പുണ്ട്'; കുട്ടികള്‍ കാറിനെ നോക്കിയിരുന്നത് പേടിയോടെ
ആദ്യ മണിക്കൂറുകൾ നഷ്ടമായോ ?
നാലര മണിയോടെയാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയതെങ്കിലും പൊലീസ് സംവിധാനം പൂർണതോതിൽ രംഗത്തിറങ്ങാൻ ഒന്നര മണിക്കൂറോളം വൈകിയെന്ന് ആരോപണം. പൂയപ്പള്ളി പൊലീസ് റോഡ് തടഞ്ഞ് പരിശോധന ഉൾപ്പെടെ ആരംഭിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടതോടെ ആറു മണി കഴിഞ്ഞു. കുട്ടിയുമായി കാർ അപ്പോഴേക്കും ഏറെ ദൂരം പിന്നിട്ടു കാണും എന്നാണ് നാട്ടുകാരുടെ ആരോപണം.