ADVERTISEMENT

കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്ക് തടസ്സമായി നിന്ന മരച്ചില്ലകൾ വെട്ടിമാറ്റി ഹൈവേ പൊലീസ് സംഘം. ചുരത്തിന്റെ രണ്ടാംവളവിൽ തൂങ്ങിക്കിടന്ന മരച്ചില്ലകളാണ് പൊലീസ് സംഘം വെട്ടിമാറ്റിയത്. മരച്ചില്ലകളിൽ തട്ടി നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടിരുന്നു. തുടർന്നായിരുന്നു പൊലീസ് നടപടി.

ഹൈവേ പൊലീസ് സബ് ഇൻസ്‌പെക്‌ടർ സലീം മുറ്റത്ത്, സിപിഒമാരായ ഷൈജു, ഷിനോജ് കുഞ്ഞൻ, ജിതേഷ് കാവിൽ തുടങ്ങിയവർ നേതൃത്വം നൽകി.

തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് എട്ടാംവളവിന് മുകളിൽ കണ്ടെയ്‌നർ ലോറി ബ്രേക്ക് നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് അപകടമുണ്ടായി. സംഭവത്തിൽ ആർക്കും പരുക്കില്ല.

English Summary:

Police cleared the tree branches at Thamarassery Pass

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com