ADVERTISEMENT

ചെന്നൈ ∙ മെട്രോ സ്റ്റേഷനിൽ വച്ച് യാത്രക്കാരിയുടെ മാല കവർന്ന പൊലീസ് ഉദ്യോഗസ്ഥനെ സഹയാത്രികരും പ്രദേശവാസികളും ചേർന്ന് പിടികൂടി. ഞായറാഴ്ച വൈകിട്ട് അരുമ്പാക്കം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് യാത്രക്കാരിയുടെ മാല പൊട്ടിച്ച ശേഷം കടന്നുകളയാൻ ശ്രമിച്ചത്. 

യാത്രക്കാരി ബഹളംവച്ചതോടെ മറ്റുള്ളവർ ഇയാളെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ആവഡിയിലെ തമിഴ്നാട് സ്പെഷൽ ബറ്റാലിയനിൽ (ടിഎസ്പി) കോൺസ്റ്റബിളായ രാജദുരൈയാണ് പിടിയിലായത്.

കഴിഞ്ഞ 3 മാസമായി അരുമ്പാക്കത്ത് ജോലി ചെയ്യുന്ന ഇയാൾ മുൻപ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചൂളൈമേട് പൊലീസ് പറഞ്ഞു.

English Summary:

Cop on duty at Metro station snatches chain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com