ചെന്നൈയിൽ പബ്ബ് തകർന്നുവീണ് 3 മരണം; അപകടം ഐപിഎൽ മത്സരം പ്രദർശിപ്പിക്കുമ്പോൾ
Mail This Article
×
ചെന്നൈ∙ ആൽവാർപെട്ടിൽ പബ്ബിന്റെ മേൽക്കൂര തകർന്നുവീണ് 3 പേർ മരിച്ചു. പബ്ബിനുള്ളിൽ കുടുങ്ങിയവരെയെല്ലാം പുറത്തെത്തിച്ചതായാണ് വിവരം. ഒരു തമിഴ്നാട് സ്വദേശിയും രണ്ട് മണിപ്പുർ സ്വദേശികളുമാണ് മരിച്ചത്.
മെട്രോ ഭൂഗർഭ തുരങ്കപാതയുടെ നിർമാണം നടക്കുന്നതിന് സമീപമായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഐപിഎൽ മത്സരം പ്രദർശിപ്പിക്കുന്നതിനാൽ നിരവധി പേർ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു.
English Summary:
Portion of roof collapses in Chennai's Sekhmet pub, 3 killed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.