കന്നഡ സിനിമാ നിര്‍മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍
Mail This Article
×
ബെംഗളൂരു∙ കന്നഡ സിനിമാ നിര്‍മാതാവായ സൗന്ദര്യ ജഗദീഷിനെ (55) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. സ്‌ഹേിതരു, അപ്പു പപ്പു, രാംലീല, മസ്ത് മജാ മാഡി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. ബിസിനസുകാരന്‍ കൂടിയായ ജഗദീഷിന് ബെംഗളൂരുവില്‍ ഒരു പബ്ബുണ്ട്. അനുവദനീയമായ സമയപരിധി മറികടന്ന് രാത്രി പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ പബ്ബിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.
English Summary:
Kannada film producer Soundarya Jagadish found dead at home
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.