ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു
Mail This Article
×
കോട്ടയം∙ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി ബൈജു ജോസ് (45) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തിന് ബൈജു ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മറ്റ് അസുഖങ്ങളുള്ളതുകൊണ്ട് ഡെങ്കിപ്പനി തന്നെയാണോ മരണകാരണമെന്ന് വ്യക്തമല്ല. കോട്ടയം മെഡിക്കൽ കോളജിലെ റിപ്പോർട്ടിന് ശേഷമേ മരണകാരണത്തിൽ വ്യക്തതയാവു.
English Summary:
Dengue Fever Claims Life of Kottayam Resident Baiju Jose
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.