എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ് മുന്നേറ്റം, തൃശൂരിൽ ബിജെപി; എൽഡിഎഫിന് തിരിച്ചടി

Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. ടൈംസ് നൗ–ഇടിജി എക്‌സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫിന് 14–15 സീറ്റുകൾ ലഭിക്കും. ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. കേരളത്തിൽ എൽഡിഎഫ് ഒരു സീറ്റ് പോലും നേടില്ലെന്ന് എബിപി– സി വോട്ടർ എക്‌സിറ്റ് പോൾ പറയുന്നു. എൻഡിഎയ്ക്ക് 1–3 സീറ്റും അവർ പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാം എക്‌സിറ്റ് പോളുകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നു തന്നെയാണ് പ്രവചനം. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കുറയുമ്പോൾ എൽഡിഎഫ് നില മെച്ചപ്പെടുത്തുന്നുമുണ്ട്.
കേരളത്തിലെ ഫലം സംബന്ധിച്ച് എക്‌സിറ്റ് പോൾ
ടൈംസ് നൗ – ഇടിജി
എബിപി– സി വോട്ടർ
ഇന്ത്യടുഡേ– ആക്സിസ് മൈ ഇന്ത്യ
ഇന്ത്യടിവി– സിഎൻഎക്സ്
ടിവി–9