ബാണാസുര സാഗർ അണക്കെട്ടിന് സമീപം കടുവ; കണ്ടത് ബോട്ട് സവാരി ചെയ്ത വിനോദസഞ്ചാരികൾ- വിഡിയോ
Mail This Article
×
കല്പറ്റ∙ വയനാട് പടിഞ്ഞാറത്തറയിൽ ബാണാസുര സാഗർ അണക്കെട്ടിൽ കടുവ ഭീഷണി. അണക്കെട്ടിന് സമീപം കടുവ നീന്തിപ്പോകുന്ന ദൃശ്യങ്ങൾ സഞ്ചാരികളുടെ ഫോണിൽ പതിഞ്ഞു. കുറ്റംവയൽ ഭാഗത്ത് ബോട്ട് സവാരി ചെയ്യുകയായിരുന്ന വിനോദസഞ്ചാരികളാണ് കടുവയെ കണ്ടത്.
ഭയന്ന സഞ്ചാരികൾ ശബ്ദമുണ്ടാക്കിയതോടെ കടുവ അണക്കെട്ടിൽനിന്ന് കയറി തുറസായ കുന്നിൻ മുകളിലേക്ക് ഓടിപ്പോകുകയായിരുന്നു. ജൂൺ 4ന് സഞ്ചാരികൾ എടുത്ത വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
കാപ്പിക്കളം കുറ്റ്യാംവയൽ ഭാഗത്തുള്ള ജനങ്ങൾക്കും ഡാമിൽ വരുന്ന ടൂറിസ്റ്റുകൾക്കും അധികൃതരുടെ ഭാഗത്തുനിന്നും സംരക്ഷണം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
English Summary:
Tiger Seen at Banasura Sagar Dam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.