ശ്രീനഗറിൽ ലഷ്കറെ തയിബ കമാൻഡറെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടത് പിടികിട്ടാപ്പുള്ളിയായ പാക്ക് ഭീകരൻ
Mail This Article
ശ്രീനഗർ∙ ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബ കമാൻഡർ ഉസ്മാനെ സുരക്ഷാ സേന വധിച്ചു. സുരക്ഷാസേനാംഗങ്ങളെ വധിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഉസ്മാൻ.
ശ്രീനഗറിലെ ജനവാസമേഖലയായ ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു സിആർപിഎഫ് ജവാന്മാർക്കും രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. ഇവരെ ആഴുപത്രിയിൽ പ്രവേശിപ്പിച്ചു. ഖന്യാറിലെ ഏറ്റുമുട്ടൽ അവസാനിച്ചതായാണ് വിവരം.
ജമ്മു കശ്മീരിലെ 30 കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ വ്യാപകമായ തിരച്ചിൽ സുരക്ഷാ സേന നടത്തിയിരുന്നു. അനന്ത്നാഗ് ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ ഇന്ന് ഏറ്റുമുട്ടലും നടന്നിരുന്നു. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ഒരാൾ ഒളിവില്ലെന്നാണ് സൂചന.