ADVERTISEMENT

കോഴിക്കോട്∙ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ യോഗത്തിൽ നിന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി. ജോ.സെക്രട്ടറി ഉമർഫൈസി മുക്കത്തിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു പ്രസിഡന്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഉമർഫൈസി മുക്കം നടത്തിയ ‘കള്ളൻമാർ’ എന്ന പ്രയോഗത്തിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. 

മുക്കം ഉമർഫൈസി മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചു പ്രസംഗിച്ചെന്നു സമസ്ത നേതൃത്വത്തിനു പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ ചർച്ച നടക്കുന്നതിനു മുന്നോടിയായി ഉമർഫൈസി മുക്കത്തിനോട് യോഗത്തിൽനിന്നു പുറത്തു നിൽക്കാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഉമർഫൈസി മുക്കം ഇതിനു വിസമ്മതം അറിയിച്ച് യോഗത്തിൽ തന്നെ തുടരുകയായിരുന്നു. ഇതോടെ മറ്റൊരു മുശാവറ അംഗമായ ബഹാവുദ്ദീൻ നദ് വി ‘പ്രസിഡന്റ് പറ‍ഞ്ഞിട്ടും പുറത്തിറങ്ങാത്തത് എന്താണെന്നു’ ചോദ്യം ചെയ്തു. ഇതേ തുടർന്നാണ് ഉമർഫൈസി മുക്കം ‘നിങ്ങൾ കള്ളൻമാർ പറയുന്നതു പോലെ ചെയ്യാനില്ലെന്നു’ മറുപടി നൽകിയത്. ഇതോടെയാണ് ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. 

യോഗത്തിൽ നിന്ന് ഇറങ്ങിയതിനു ശേഷം മാധ്യമങ്ങളെ കണ്ടെങ്കിലും ഇതു സംബന്ധിച്ചു ജിഫ്രി തങ്ങൾ കാര്യമായ വിശദീകരണം നടത്തിയില്ല. പ്രശ്നങ്ങൾ രണ്ടാഴ്ചയ്ക്കു ശേഷം നടത്തുന്ന യോഗത്തിൽ പരിഹരിക്കും എന്നു മാത്രമാണു മറുപടി നൽകിയത്.

English Summary:

Samastha Meeting: Syed Muhammad Jifri Muthukoya Thangal Walks Out of Samastha Meeting in Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com