ADVERTISEMENT

മാനന്തവാടി∙ കേരള-കർണാടക അതിർത്തിയിലെ ബാവലിക്കു സമീപം വിദ്യാർഥികൾക്കു നേരെ പാഞ്ഞടുത്ത് കാട്ടാന. ബൈക്ക് മറിഞ്ഞു വീണ വിദ്യാർഥി കൊമ്പന്റെ മുമ്പിൽനിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്. ഇവർക്കു പിറകിലായി ഉണ്ടായിരുന്ന ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലാണു വിദ്യാർഥിക്കു ജീവൻ തിരിച്ചുകിട്ടാൻ കാരണമായത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്നു രാവിലെയാണു സംഭവം. രണ്ട് ബൈക്കുകളിൽ വിദ്യാർഥികൾ പോകുകയായിരുന്നു. മുന്നിൽ പോയിരുന്ന ബൈക്കിലെ വിദ്യാർഥിയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. പിറകിൽ മറ്റൊരു ബൈക്കിലും വിദ്യാർഥികളുണ്ടായിരുന്നു. കാട്ടാനയുടെ മുന്നിൽ വിദ്യാർഥി വീണപ്പോൾ പിന്നാലെയെത്തിയ ലോറി ഡ്രൈവർ നിർത്താതെ ഹോണടിച്ചതോടെ കാട്ടാന പിന്തിരിഞ്ഞു. ഇതിനിടെ വിദ്യാർഥി ഓടി ലോറിയിൽ കയറി. മൈസൂരുവിൽ പഠിക്കുന്ന വിദ്യാർഥികളാണ് കർണാടകയിലെ നാഗർഹോള വനത്തിൽ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. വിദ്യാർഥികളെക്കുറിച്ചും ലോറി ഡ്രൈവറെക്കുറിച്ചുമുള്ള വിവരം ലഭ്യമായില്ല.

English Summary:

Wild Elephant Attack: Wild elephant charged at a student on the Kerala-Karnataka border, nearly causing a tragedy. The student managed to escape with the help of a lorry driver who scared the elephant away by honking his horn, the dramatic encounter caught on video

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com