ADVERTISEMENT

ഹൈദരാബാദ്∙ പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ തയാറാണെന്ന് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ. സംഭവത്തിൽ നടൻ അല്ലു അർജുനെ ആരും കുറ്റപ്പെടുത്തരുതെന്നും ഭാസ്കർ ദേശീയ മാധ്യമത്തോട് പറഞ്ഞു. ഡിസംബർ 4ന് നടന്ന സംഭവത്തിൽ രേവതിയുടെയും ഭാസ്കറിന്റെയും മകൻ ശ്രീ തേജിനും പരുക്കേറ്റിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച ശ്രീ തേജ് വെന്റിലേറ്റർ സഹായത്തോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

‘‘സംഭവത്തിന്റെ പിറ്റേ ദിവസം മുതൽ അല്ലു അർജുൻ ഞങ്ങളുടെ കുടുംബത്തിന് എല്ലാ സഹായവുമായി ഒപ്പമുണ്ട്. ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഇത് ഞങ്ങളുടെ ദുർവിധിയാണ്. അല്ലു അർജുനെ അറസ്റ്റു ചെയ്തതിൽ ഞങ്ങളെ കുറ്റപ്പെടുത്തുന്നവരുണ്ട്. എന്നാൽ അതിനെ എതിർക്കാനുള്ള ശക്തി ഞങ്ങൾക്കില്ല. മകൻ 20 ദിവസമായി ആശുപത്രിയിലാണ്. അവന്റെ ചികിത്സ എത്രനാൾ നീളുമെന്നറിയില്ല.’’– ഭാസ്കർ പറഞ്ഞു. അമ്മ മരിച്ച വിവരം തന്റെ മകൾ ഇതുവരെ അറിഞ്ഞിട്ടില്ലെന്നും ഭാസ്കർ പറഞ്ഞു. അതിനിടെ രേവതിയുടെ കുടുംബത്തിനുള്ള 50 ലക്ഷം രൂപയുടെ സഹായം പുഷ്പ 2 നിർമാതാവായ നവീൻ യെർനേനി ഇന്ന് കൈമാറി.

പുഷ്പ 2 ന്റെ പ്രിമിയർ ഷോയ്ക്കിടെ ആണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപ്രതീക്ഷിതമായി അല്ലു അർജുൻ തിയറ്ററിൽ എത്തിയതിനെ തുടർന്നാണ് തിരക്കുണ്ടായത്. സ്ത്രീയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയറ്റർ ഉടമകൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിനാണ് കേസെടുത്തത്. പിന്നീട് അല്ലു അർജുനെ അറസ്റ്റ് ചെയ്യുകയും വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

English Summary:

Pushpa 2 Stampede case Withdraws: "Daughter Doesn't Know Her Mother's Dead": 'Pushpa 2' Stampede Victim's Husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com