ADVERTISEMENT

തൊടുപുഴ ∙ ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾ മരിച്ചു. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ഒളിംപ്യൻ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരൻ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം. എബ്രഹാമാണ് വാഹനം ഓടിച്ചിരുന്നത്.

ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു. പന്നിയാർകുട്ടി പള്ളിക്കു സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിഞ്ഞു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിനു വീതി കുറഞ്ഞ പ്രദേശവുമാണ്. 

പ്രദേശവാസികളും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും യാത്രാമധ്യേ തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ പുലർച്ചെയോടെയാണ് എബ്രഹാം മരിച്ചത്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ.

English Summary:

Jeep overturned and fall from height in Idukki, Three dies

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com