പാലക്കാട് ചിറ്റടിയിൽ കാട്ടുപന്നി ആക്രമണം; രണ്ടു പ്ലസ് വൺ വിദ്യാർഥികൾക്ക് പരുക്ക്

Mail This Article
മംഗലംഡാം (പാലക്കാട്) ∙ ചിറ്റടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 2 പ്ലസ് വൺ വിദ്യാർഥികൾക്കു പരുക്ക്. ചിറ്റടി ആയാംകുടിയിൽ സിബിയുടെ മകൻ ആന്റോ (16), ചിറ്റടി പ്രിൻസിന്റെ മകൻ അലക്സ് (16) എന്നിവർക്കാണു പരുക്കേറ്റത്. ഞായാറാഴ്ച രാവിലെ 9 മണിയോടെ മംഗലംഡാം വലതുകര കനാൽ റോഡിൽ ചിറ്റടിക്ക് സമീപത്താണു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കാട്ടുപന്നിയും അതിന്റെ 5 കുഞ്ഞുങ്ങളും രണ്ടു ദിവസമായി ഈ പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
ചാരിറ്റിയുടെ ഭാഗമായി നടത്തിയ ബിരിയാണി ചാലഞ്ചിനുള്ള ബിരിയാണി വിതരണത്തിനായി സ്കൂട്ടറിൽ പോയ വിദ്യാർഥികൾക്കുനേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ആന്റോയെ തൃശൂരും അലക്സിനെ വള്ളിയോടുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.