‘ദുഷ്ടബുദ്ധികളുടെ തലയില്‍ ഉദിച്ചത്; ആശമാരുടെ സമരം അനാവശ്യം, അംഗീകരിക്കാന്‍ കഴിയില്ല’

Mail This Article
തിരുവനന്തപുരം ∙ ആശാവര്‍ക്കര്‍മാരുടെ സമരം അനാവശ്യമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന്‍. ആശാവര്‍ക്കര്‍മാരുടേത് സേവന മേഖലയായിരുന്നു. ആദ്യം അവര്‍ക്ക് ഓണറേറിയം പോലും നല്‍കിയിരുന്നില്ല. അവരുടെ വേതനവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് 7,000 രൂപയിലേക്കെത്തിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
‘‘ദുഷ്ടബുദ്ധികളുടെ തലയില്‍ ഉദിച്ച സമരമാണത്. അതിനു രാഷ്ട്രീയ ഉദ്ദേശ്യമാണ് ഉള്ളത്. അവരെ തെറ്റിദ്ധരിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കൊണ്ടുവന്നിരുത്തി അനാവശ്യമായ സമരമുണ്ടാക്കി ആ സ്ത്രീകളെ ബുദ്ധിമുട്ടിക്കുകയാണ്. അതുകൊണ്ട് എത്രും പെട്ടെന്ന് അവര്‍ ചെയ്യേണ്ടത് ഈ സമരം അവസാനിപ്പിക്കുകയാണ്. സമരത്തിന് ഞങ്ങള്‍ എതിരൊന്നുമല്ല. ആവശ്യമില്ലാത്ത സമയത്ത് നടത്തിയ ഈ സമരം രാഷ്ട്രീയലക്ഷ്യത്തോടുകൂടി ചിലരുടെ ബുദ്ധിയില്‍നിന്നു ഉദിച്ചുവന്നതാണ്. ആ സമരത്തെ ഞങ്ങള്‍ക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല’’ – ഇ.പി. ജയരാജന്‍ പറഞ്ഞു.