ADVERTISEMENT

ഹരിയാന∙ കുടുംബത്തിനും പാർട്ടി പ്രവർത്തകർക്കും ഒപ്പം ഹോളി ആഘോഷിക്കുന്നതിനിടെ ഹരിയാനയിലെ ബിജെപി നേതാവ് സുരേന്ദ്ര ജവഹർ വെടിയേറ്റു മരിച്ചു. ഭൂമി തർക്കത്തെ തുടർന്നുണ്ടായ പകയാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. പ്രതിയും സുരേന്ദ്ര ജവഹറും തമ്മിൽ വൈകുന്നേരം ഭൂമിയെ ചൊല്ലി വാക്കുതർക്കം നടന്നിരുന്നു. തുടർന്ന് അക്രമാസക്തനായ പ്രതി ആഘോഷത്തിനിടയിലേക്ക് ഇരച്ചുകയറി വെടിയുതിർക്കുകയായിരുന്നു.

അക്രമിയിൽ നിന്ന് രക്ഷ നേടാൻ തൊട്ടടുത്തുള്ള കടയിലേക്ക് സുരേന്ദ്ര ജവഹർ ഓടിക്കയറിയെങ്കിലും  പിന്നാലെയെത്തിയ പ്രതി ആക്രമിച്ച് കീഴ്‌പ്പെടുത്തി. മൂന്ന് വെടിയുണ്ടകൾ ശരീരത്തിലേക്ക് തുളച്ചുകയറിയതോടെ സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം ഭഗത് പൂൽ സിങ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

തർക്കത്തിന് ആധാരമായ ഭൂമി 2021ലാണ് സുരേന്ദ്ര ജവഹർ വാങ്ങിയത്. അയൽവാസിയുടെ ബന്ധുവിന്റെ പേരിലുള്ളതാണ് ഭൂമി. പ്രതിയും ഇതേ ഭൂമിയിൽ അവകാശം ഉന്നയിച്ചിരുന്നു. തർക്കസ്ഥലത്ത് കയറുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ മുൻപും വാക്കേറ്റം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.

English Summary:

Violence Erupts During Holi: Haryana BJP leader Surendra Jawahar shot dead by neighbour on Holi in Sonipat over land dispute

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com