ADVERTISEMENT

താമരശ്ശേരി∙ താമരശ്ശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. അരയേറ്റുംചാലിൽ സ്വദേശി ഫായിസിനെയാണ് പൊലീസ് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫായിസ് വീട്ടിൽ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.

വീട്ടുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ബഹളം. പൊലീസ് എത്തിയപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ എംഡിഎംഎ വിഴുങ്ങിയതായാണ് സംശയം. ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിേലക്ക് കൊണ്ടുപോകുകയായിരുന്നു. രണ്ടാഴ്ച മുൻപ് താമരശ്ശേരിയിൽ പൊലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിെട എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചിരുന്നു. മൈക്കാവ് സ്വദേശി ഷാനിദാണ് എംഡിഎംഎ വിഴുങ്ങി മരിച്ചത്.

English Summary:

Another MDMA-Related Incident in Thamarassery: MDMA engulfed suspect in Thamarassery leads to police apprehension and hospital admission.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com