ADVERTISEMENT

ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്ത് ലക്ഷങ്ങള്‍ ശമ്പളം വാഗ്ദാനം നല്‍കി രതിചിത്ര ഉള്ളടക്കങ്ങൾ ചിത്രീകരിക്കുന്ന പോണ്‍ റാക്കറ്റിലെ ദമ്പതിമാർ പിടിയിൽ  ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശികളായ ഉജ്വല്‍ കിഷോര്‍, ഭാര്യ നീലു ശ്രീവാസ്തവ എന്നിവരെയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടികൂടിയത്. സ്വന്തം വീട്ടിലാണ് ഇവർ വിഡിയോ ചിത്രീകരിക്കാനാവശ്യമായ സ്റ്റുഡിയോ നിർമിച്ചിരുന്നത്. സൈപ്രസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്നിയസ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടിയാണ് ദമ്പതികള്‍ പ്രവർത്തിച്ചിരുന്നത്. ദമ്പതികളുടെ ഉടമസ്ഥതയിലുള്ള നോയിഡ ആസ്ഥാനമായ സബ്ഡിഗി വെൻച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) നിയമം ലംഘിച്ചെന്ന കേസിലാണ് ഇഡി റെയ്ഡ് നടത്തിയത്. 

രതിചിത്ര ഉള്ളടക്കങ്ങള്‍ നല്‍കുന്ന വെബ്സൈറ്റുകളായ എക്സ്ഹാംസ്റ്റര്‍, സ്ട്രിപ്ചാറ്റ് എന്നിവയുടെ പ്രവര്‍ത്തനം ടെക്നിയസിന്‍റെ കൈവശമാണെന്നും മാര്‍ക്കറ്റിങ്, ഗവേഷണം, പബ്ലിക് ഒപ്പീനിയൻ പോളിങ് സർവീസ് തുടങ്ങിയ കാര്യങ്ങൾക്കാണ് എന്ന പേരിലാണ് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കു വിദേശത്തുനിന്നു പണം എത്തിയിരുന്നതെന്നുമാണ് റിപ്പോർട്ട്. അഞ്ചുവര്‍ഷമായി രതിചിത്ര വെബ്സൈറ്റുകള്‍ക്ക് ആവശ്യമായ ഉള്ളടക്കങ്ങള്‍ നല്‍കി വിദേശത്തുനിന്നു വന്‍തോതില്‍ ഇവര്‍ പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. രാജ്യാന്തര പോണ്‍ റാക്കറ്റുമായും ദമ്പതികള്‍ക്കു ബന്ധമുണ്ടെന്നും ഇഡി പറയുന്നു. റെയ്ഡില്‍ 15.66 കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. 

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയാണു മോഡലുകളായ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യാന്‍ ദമ്പതികമാര്‍ ഉപയോഗിച്ചിരുന്നത്. ഇതിനായി പ്രത്യേക പേജും തയാറാക്കിയിരുന്നു. ലഭിക്കുന്ന 75% തുക ഇവരെടുത്തിട്ട് 25 ശതമാനമേ മോഡലുകൾക്കു നൽകിയിരുന്നുള്ളൂവെന്നാണ് വിവരം. ഡല്‍ഹിയില്‍നിന്നുള്ള നിരവധി പെണ്‍കുട്ടികള്‍ ഇവരുടെ കെണിയില്‍പ്പെട്ടിട്ടുണ്ട്. ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ പ്രഫഷനല്‍ വെബ്ക്യാം സ്റ്റുഡിയോയും ഒണ്‍ലിഫാന്‍സ് പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ക്കു നല്‍കാനായി തയാറാക്കിയ വിഡിയോകളും കണ്ടെടുത്തു. റെയ്ഡിനായി ഉദ്യോഗസ്ഥരെത്തുമ്പോള്‍ മൂന്നു സ്ത്രീകള്‍ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നുവെന്നും ഇവരുടെ മൊഴിയെടുത്തുവെന്നും ഇ.ഡി അറിയിച്ചു.

ഇടപാടുകാര്‍ നല്‍കുന്ന പണത്തിന് അനുസരിച്ചാണ് മോഡലുകള്‍ വിഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. പകുതി മുഖം വെളിപ്പെടുത്തുക, മുഴുവന്‍ മുഖം വെളിപ്പെടുത്തുക, പൂര്‍ണ നഗ്നത കാണിക്കുക തുടങ്ങിയ കാറ്റഗറികളാണ് ഉണ്ടായിരുന്നത്. ഇതിന് അനുസരിച്ചായിരുന്നു പണം ഈടാക്കിയിരുന്നതും. ഓരോ കാറ്റഗറിക്കും ഓരോ റേറ്റ് ആണ്. ഇതിനനുസരിച്ച് ആളുകൾ പണംകൊടുത്ത് ടോക്കൺ വാങ്ങും. ആദ്യനാളുകളിൽ ക്രിപ്റ്റോ കറന്‍സി വഴിയാണ് പണം ലഭിച്ചിരുന്നത്. നെതര്‍ലന്‍ഡിസിലെ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ മാത്രം ടെക്നിയസില്‍നിന്നെത്തിയ ഏഴു കോടി രൂപ ഉണ്ടെന്നും ഇുഡി കണ്ടെത്തി. ഈ പണം രാജ്യാന്തര ഡെബിറ്റ് കാർഡുകൾ വച്ച് ഇന്ത്യയിൽ കറൻസിയായി ദമ്പതികൾ പിൻവലിച്ചിരുന്നു.

English Summary:

Noida Couple Arrested: Enforcement Directorate busts international porn ring, arresting a Noida couple who recruited models through social media.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com