ഫ്രാൻസിൽ പള്ളിയിൽ വെടിവയ്പ്: വൈദികന് പരുക്ക്

Mail This Article
×
പാരിസ് ∙ ലിയോൺ നഗരത്തിൽ ഇന്നലെ വൈകിട്ടുണ്ടായ വെടിവയ്പിൽ ഗ്രീക്ക് ഓർത്തഡോക്സ് വൈദികനു ഗുരുതരപരുക്ക്. വൈകുന്നേരം പള്ളി അടയ്ക്കുന്നതിനിടെയാണ് അജ്ഞാതനായ അക്രമി വൈദികനു നേർക്കു രണ്ടുവട്ടം വെടിയുതിർത്തത്.
അക്രമി ഓടി രക്ഷപ്പെട്ടു. രണ്ടു ദിവസം മുൻപു നിസിലെ കത്തോലിക്ക ബസിലിക്കയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. അക്രമസംഭവങ്ങളെത്തുടർന്നു രാജ്യത്തെ ആരാധനാലയങ്ങൾക്കു കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.