അന്നപൂർണാദേവി വിഗ്രഹം ആർട്ട് ഗാലറി വിട്ട് ഇന്ത്യയിലേക്ക്
Mail This Article
×
ടൊറന്റോ ∙ വാരാണസിയിൽ നിന്നു നൂറിലേറെ വർഷം മുൻപ് കാനഡയിലേക്കു കടത്തിയ അന്നപൂർണാദേവിയുടെ വിഗ്രഹം ഇന്ത്യയ്ക്കു മടക്കി നൽകുന്നു. ടൊറന്റോയിലെ റെജൈന യൂണിവേഴ്സിറ്റിയുടെ ആർട്ട് ഗാലറിയിലാണ് വിഗ്രഹം ഇപ്പോഴുള്ളത്. ചരിത്രത്തിലെ തെറ്റുകൾ തിരുത്താനും കൊളോണിയലിസത്തിന്റെ മുറിപ്പാടുകൾ മായ്ക്കാനും ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു.
പ്രമുഖ ആർട് കലക്ടർ നോർമൻ മക്കൻസിയാണ് വാരണാസിയിൽ നിന്ന് വിഗ്രഹം കൊണ്ടുവന്നത്. ഇന്ത്യൻ കലാകാരി ദിവ്യ മെഹ്റയാണ് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി യൂണിവേഴ്സിറ്റി അധികൃതരെ വിവരമറിയിച്ചത്.
1913 ൽ മക്കൻസി വാരാണസി സന്ദർശിച്ചപ്പോൾ വിഗ്രഹം കണ്ട് ഇഷ്ടപ്പെട്ടെന്നും ഗംഗാതീരത്തുള്ള ക്ഷേത്രത്തിൽ നിന്ന് മോഷ്ടാക്കൾ ഇതു കവർന്നെടുത്തു നൽകിയെന്നുമാണ് ദിവ്യയുടെ കണ്ടെത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.