ഇറാൻ സുപ്രീം കോടതിയിൽ 2 ജഡ്ജിമാർ വെടിയേറ്റു മരിച്ചു

Mail This Article
×
ടെഹ്റാൻ ∙ ഇറാൻ സുപ്രീം കോടതിക്കുള്ളിൽ രണ്ടു മുതിർന്ന ജഡ്ജിമാരെ വെടിവച്ചുകൊന്ന് അക്രമി ജീവനൊടുക്കി. ഒരു ജഡ്ജിയുടെ അംഗരക്ഷകനും വെടിയേറ്റു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന മുഹമ്മദ് മൊഗീസെ, അലി റസീനി എന്നീ ജഡ്ജിമാരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയത്തടവുകാരുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകൾ പരിഗണിച്ചിരുന്ന മൊഗീസെയ്ക്ക് വധഭീഷണി ഉണ്ടായിരുന്നു. റസീനി 1998 ൽ വധശ്രമത്തിൽ നിന്നു രക്ഷപ്പെട്ടിരുന്നു. അക്രമിയെക്കുറിച്ചുളള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
English Summary:
Iran judges murdered: Iran Supreme Court shooting leaves two judges dead. The attack targeted judges Mohammad Moghiseh and Ali Razini, who handled sensitive national security cases.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.